Monday, 18 October 2021

Deconstructing the Macho


Text Formatted

‘അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താവോ ...
​​​​​​​കണ്ടു കണ്ടു മടുത്തു'

പൊതുബോധത്തോടെ, സാമാന്യ ബോധത്തോടെ ആണ്‍ബോധങ്ങള്‍ നോ നോ പറയുന്നിടത്തു യെസ് യെസ് പറഞ്ഞു ശീലിക്കുക, യെസ് യെസ് എന്ന് തല കുമ്പിടുന്നിടത്തു നോ നോ ശ്രമിക്കുക. ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഇതെങ്ങാനും അടുത്ത കുലസ്ത്രീ /കുലപുരുഷ ട്രെന്‍ഡ് ആയാലോ!? 

Image Full Width
Image Caption
റ്റിസി മറിയം തോമസ്
Text Formatted

‘അമ്മേടെയീ ലിംഗമെഴുത്തൊന്നു നിര്‍ത്താവോ ...​​​​​​​കണ്ടു കണ്ടു മടുത്തു.' 
ആണ്‍ബോധത്തെക്കുറിച്ചെഴുതാന്‍ ലഭിച്ച ഡെഡ്‌ലൈനിനുമുന്നില്‍ ഉറക്കം തൂങ്ങിയ കണ്ണു  കഴുകി തുറന്നിരിക്കുമ്പോള്‍, ഉറങ്ങാന്‍ പോകും മുന്നേ  കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് എത്തിനോക്കി വായിച്ച പതിനൊന്നു വയസ്സുകാരന്റെ പ്രതികരണമാണിത്.

രണ്ടു മൂന്നു ദിവസമായി മക്കള്‍ ഉറങ്ങിക്കഴിഞ്ഞും എഴുത്താണ്. ജന്‍ഡര്‍ സംബന്ധമായ എഴുത്തുകളാണ് ഒട്ടുമിക്കതും എന്റേത്. അനിയത്തിയാണ് "ലിംഗം സ്‌പെഷ്യലിസ്റ്റ്' എന്ന സ്റ്റാറ്റസ് എനിക്ക് കുടുംബത്തിനുള്ളില്‍ ചാര്‍ത്തി തുടങ്ങിയത്. ഇതുകേട്ട മൂത്ത മകന്‍, എന്തുവാമ്മേ ഈ ലിംഗമെന്നു നേരിട്ട് ചോദിച്ചു. അത് പിന്നെ മോനേ, ഇതൊന്നു എഴുതി തീരട്ടെ, വിശദമായി പറഞ്ഞു തരാമെന്നു പറഞ്ഞു അവനെ ഒഴിവാക്കി. ഇന്റര്‍നെറ്റില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അപക്വമായ ലൈംഗിക അറിവുകള്‍ ലഭിക്കരുതെന്ന ആഗ്രഹമുള്ളതുകൊണ്ട് ഹ്യൂമന്‍ ബോഡിയുടെ വര്‍ണ ശബളമായ ചിത്രങ്ങളുള്ള പുസ്തകത്തിന്റെ സഹായത്തോടെ ആര്‍ത്തവം, പ്രത്യുല്‍പാദനം, സംഭോഗം ഇവയൊക്കെ ലഘു ക്ലാസ്സുകളായി എടുത്ത് കൃത്യനിര്‍വഹണം നടത്തി എന്ന് അഭിമാനിച്ചിട്ടുണ്ട്...

ലൈംഗിക വിദ്യാഭ്യാസം രണ്ടു ചെറിയ ആണ്‍മക്കള്‍ക്ക് കൊടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. ആണ്‍കുട്ടികളാണെന്ന അറിവുതന്നെ അവരുടെ ജനനസമയത്തു ഞെട്ടിച്ചു.

പിന്നീട് ലവന്റെ ആറു വയസ്സുകാരന്‍ അനിയന്‍ ഇതെന്താ ഈ ടോയ് എന്ന് menstrual കപ്പിലേക്കു ചൂണ്ടിയപ്പോള്‍ മൂത്തവനോട് "നീ പറഞ്ഞു കൊടുക്കവന്, പീരിയഡ്‌സ് എന്താണെന്ന്' ഞാന്‍ പറഞ്ഞു. ലെവന്‍ ക്ലാസ്സില്‍ ശ്രദ്ധിച്ചോ എന്ന് അറിയാനുള്ള ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. അപ്പോള്‍ ലവന്‍ "പീരിയഡ്സോ, അത് എന്താ അമ്മേ?' 
അപ്പോ ഞാന്‍ നിനക്കെടുത്ത ക്ലാസ്സൊക്കെയോ?