Monday, 18 October 2021

Deconstructing the Macho


Text Formatted

മനുഷ്യര്‍ തമ്മിലുള്ള ഇടപെടലിനെ കുറിച്ച്  
​​​​​​​എന്താ ആരും ഒന്നും പഠിപ്പിക്കാത്തത്?

സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുത്ത ഒരു ലേഡിയോട്, യാത്രാമധ്യേ, പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥി, അപമര്യാദയോടെ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലുള്ള കുറിപ്പ്

Image Full Width
Image Caption
ജി.ആർ. ഇന്ദുഗോപൻ
Text Formatted

15 കൊല്ലം മുമ്പാണ്.
പൂനയിലെ കരസേനാ ക്യാംപില്‍ ഒരിക്കല്‍ പോകേണ്ടി വന്നു.
വിശാലമായ വാഷ് റൂം. നിരന്ന് വാഷ്‌ബേസിന്‍.
അതിലൊന്നിനുമുന്നില്‍ സ്ലീവ്‌ലെസ് ബ്ലൗസിട്ട, സാരിയുടുത്ത് നീളം കൂടിയ ഒരു ലേഡി നിന്ന് കക്ഷം ക്ഷൗരം ചെയ്യുന്നു.
കിറുകിറു ശബ്ദംകേട്ട് അങ്ങോട്ട് നോക്കിയതാണ്.
അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച.
ആ ഭാഗത്തേക്ക് ഒരു കാരണവശാലും നോക്കാതിരിക്കാന്‍ ശ്രമിച്ച് പെട്ടെന്ന് പുറത്തുകടന്നു.
അതിനിടയില്‍, മറ്റൊരു പട്ടാള ഉദ്യോഗസ്ഥന്‍ കടന്നുവന്നു. മറ്റൊരു വാഷ്‌ബേസിന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അയാള്‍ ആ ലേഡിയുമായി ഉപചാരം പറഞ്ഞു. കുശലം പറഞ്ഞു; അവരുടെ മുഖത്തു നോക്കിത്തന്നെ. 

gr indugopan
ജി.ആർ. ഇന്ദുഗോപൻ കുടുംബത്തോ​ടൊപ്പം, പഴയ ചിത്രം

ആ രംഗം എന്തുകൊണ്ട് എന്റെ മനസ്സിന് അസ്വസ്ഥതയുണ്ടാക്കി എന്ന് ഞാന്‍ പിന്നീട് പലവട്ടം ആലോചിച്ചിട്ടുണ്ട്.
കള്‍ച്ചറള്‍ ഷോക്കായിരുന്നു കാരണമെന്നു പറയാം. നമുക്ക് ആ കാഴ്ച ഒട്ടും പരിചിതമല്ല, അതിനാല്‍ ഉള്‍ക്കൊള്ളാനായില്ല. ആ  ഉദ്യോഗസ്ഥന് അങ്ങനെ അല്ല. ഈ ലേഡി പട്ടാളത്തിലെ ഒരു ഡോക്ടറാണ്. ബഹുമാന്യയായ വ്യക്തിത്വം. അവരെ അദ്ദേഹം അങ്ങനെയേ കണ്ടുള്ളൂ. 
എന്റേത് വ്യക്തിപരമായ  പ്രശ്‌നം മാത്രമാണെന്നു തോന്നുന്നില്ല.  ഒരു സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. കേരളത്തില്‍ നിന്നുള്ള ഒരു മാതിരിപെട്ടവരൊക്കെ, പെട്ടെന്ന് ഇത്തരം ഒരു കാഴ്ചയെ, സാധാരണ പോലെ ഉള്‍ക്കൊള്ളുമെന്ന് തോന്നുന്നില്ല.  അതിനര്‍ഥം, പുരുഷന്മാര്‍ എതിര്‍ലിംഗത്തില്‍ പെട്ടവരെ സമാനമായി അംഗീകരിക്കാന്‍, തുല്യമായി പരിഗണിക്കാന്‍ മാനസികമായി പാകപ്പെട്ടില്ല എന്നതാണ്. ഇതുകൊണ്ട് ഞാന്‍ ന്യായം പറയുകയാണ്, കള്‍ച്ചറള്‍ ഷോക്ക് എന്ന്. അല്