Monday, 18 October 2021

Rural Economy


Text Formatted

അസ്വസ്ഥമാകുന്ന ഗ്രാമീണ ഇന്ത്യ- 2

നഗര കുടിയേറ്റവും ആഭ്യന്തര കോളനികളും

കുടിയേറ്റ തൊഴിലാളികളുടെ പിന്‍നടത്തം ഇന്ത്യന്‍ ഗ്രാമങ്ങളിലുണ്ടാക്കുന്നത്​ പുതിയ സംഘര്‍ഷങ്ങളാണ്​

Image Full Width
Image Caption
ഇത് ഗീത. കര്‍ഷകത്തൊഴിലാളിയായ ആദിവാസി. കര്‍ഷകരുടെ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട്, 'കാലങ്ങളായി ഞങ്ങള്‍ കൃഷിഭൂമി ഉഴുതുമറിച്ചുകൊണ്ടിരിക്കുകയാണ്, ഇനിയെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം ഞങ്ങള്‍ക്കുവേണ'മെന്ന് പറയുകയാണിവര്‍ / Photo:@PARInetwork, Twitter

Text Formatted

കോവിഡ് മഹാമാരിയെത്തുടര്‍ന്ന്, മുന്നറിയിപ്പില്ലാതെ, രാജ്യത്തെ മുഴുവനായും അടച്ചുപൂട്ടലിലേക്ക് നയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഏറ്റവും അടുത്ത ഇരകള്‍ കുടിയേറ്റത്തൊഴിലാളികളായിരുന്നുവെന്നത് നാം കണ്ടു. ഏതാണ്ട് 45 കോടിയിലധികം വരുന്ന കുടിയേറ്റത്തൊഴിലാളികള്‍ കുറഞ്ഞകാലത്തെ അനിശ്ചിതത്വത്തെപ്പോലും നേരിടാനാകാതെ സ്വന്തം ഗ്രാമങ്ങളിലേക്ക് വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിക്കുന്നതും നാം കണ്ടു. ഒരുപക്ഷേ, രാജ്യത്തിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തെയും വലുപ്പത്തെയും അവര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെയും കുറിച്ച്, ചെറുതായെങ്കിലുമുള്ള, ധാരണ ജനങ്ങളുടെ മുന്നില്‍ ദൃശ്യമായ കാലമായിരുന്നു അത്. എവിടെ നിന്നാണീ തൊഴിലാളികള്‍ വന്നത്? എന്തുകൊണ്ട് അവര്‍ക്ക് നഗരങ്ങളില്‍ച്ചെന്ന് ഈ ദുരിതജീവിതം ജീവിക്കേണ്ടി വരുന്നു? "തിളങ്ങുന്ന ഇന്ത്യ'യില്‍ അവരുടെ സ്ഥാനമെവിടെയാണ്? പതിറ്റാണ്ടുകളായുള്ള അധ്വാനങ്ങളിലൂടെ, തങ്ങള്‍ ചോരയും നീരും നല്‍കി, കെട്ടിപ്പൊക്കിയ നഗരങ്ങള്‍ ഒറ്റ രാത്രികൊണ്ട് അവര്‍ക്ക് അന്യമായതെങ്ങിനെ? അടച്ചുപൂട്ടലിനെത്തുടര്‍ന്നുള്ള പിന്‍നടത്തം ഗ്രാമീണ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെന്തായിരിക്കും? രാജ്യത്തിന്റെ വികസനക്കുതിപ്പിനിടയില്‍ നാം ചോദിക്കാന്‍ വിട്ടുപോകുന്ന ഇത്തരം കാര്യങ്ങള്‍ ഒന്നൊന്നായി നമ്മുടെ മുന്നിലേക്ക് കടന്നുവരികയാണ്.

2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കി അടുത്തകാലത്തായി പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2001-2011 കാലയളവിലെ ആഭ്യന്തര കുടിയേറ്റത്തില്‍ സംഭവിച്ച വളര്‍ച്ച 44.9% ആയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റത്തിലെ ഏറ്റവും വലിയ വര്‍ധനവായിരുന്നു ഇത്. നിലവിലെ കണക്കനുസരിച്ച് 45.57 കോടി കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്

നിയോ ലിബറല്‍ പ