Monday, 18 October 2021

Deconstructing the Macho


Text Formatted

പതിനാറുവയസ്സുകാരന്റെ അമ്മ

വീടിനകത്ത് ഞാനെത്ര കരുതലോടെ 16 വയസ്സുകാരനായ എന്റെ മകന്റെ ‘ആണത്ത' ബോധത്തെ ഇല്ലാതാക്കാന്‍ ബോധപൂര്‍വം ഇടപെടുന്നുണ്ടെങ്കിലും അവന്റെ അച്ഛനു കിട്ടുന്ന പ്രിവിലേജുകള്‍, അമ്മയുടെ ജെന്‍ഡര്‍ റോളുകള്‍,  മറ്റ് കുടുംബാംഗങ്ങളുടെ പെരുമാറ്റങ്ങള്‍ ഒക്കെയും അവനെ നന്നായി സ്വാധീനിക്കുന്നുണ്ട്

 

Image Full Width
Image Caption
സ്മിത നെരവത്ത്
Text Formatted

രു പതിനാറുകാരന്റെ വളര്‍ച്ചയെ കൗതുകത്തോടെ നിരീക്ഷിക്കുന്ന ഒരമ്മയാണ് ഞാന്‍.അവന്‍ കുഞ്ഞായിരിക്കുമ്പോഴെ ‘ആണ്​' ആക്കാനുള്ള പരിശീലനക്കളരി വീട്ടില്‍ ഒരുക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടും ഭാഗികമായി പരാജയപ്പെട്ടു പോയ ഒരമ്മ.  

ആണാവുക എന്നാല്‍ അച്ഛനുള്‍പ്പെടുന്ന പുരുഷന്മാരെ അനുകരിക്കുന്ന, പാട്രിയാര്‍ക്കിയില്‍ ആണിനു വേണ്ടതെന്ന് സംസ്‌കാരവും സമൂഹവും നിഷ്‌കര്‍ഷിക്കുന്ന ഗുണഗണങ്ങളെ സ്വാംശീകരിക്കുന്ന, ആവിഷ്‌കരിക്കുന്ന സങ്കീര്‍ണ പ്രക്രിയയാണ്. കളിപ്പാട്ടവും ഉടുപ്പും തിരഞ്ഞെടുക്കല്‍ മുതല്‍ അവന്റെ നടപ്പിനെയും, ഭാവത്തിനെയുമൊക്കെ രൂപപ്പെടുത്തല്‍ വരെയുള്ള എല്ലാത്തിലും ഈ പ്രക്രിയ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പാട്രിയാര്‍ക്കി പുരുഷന് നല്‍കിയ എല്ലാ പ്രിവിലേജുകളെയും നിലനിര്‍ത്തി അത് മുന്നോട്ടുവെക്കുന്ന പുരുഷ മാതൃകയെ സ്വീകരിക്കുന്ന ആണ്‍ബോധത്തെയാണ് ഇവിടെ വിമര്‍ശന വിധേയമാക്കുന്നത്. 

ജെന്‍ഡറും, സെക്‌സും നേരത്തെ എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ റിഹേഴ്‌സലും ആവിഷ്‌കാരവുമാണ്. ആ സ്‌ക്രിപ്റ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമ്പോഴേക്കും സമൂഹം അസ്വസ്ഥരാകും

വീട്ടിനകത്ത് എത്ര ജാഗ്രത പുലര്‍ത്തിയിട്ടും സമൂഹവും സ്‌കൂളും, മറ്റു എല്ലാ സ്ഥാപനങ്ങളും അവനെ മേല്‍പ്പറഞ്ഞ ബോധം പേറുന്ന ‘പ്രഖ്യാപിത ആണാ’ ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. വീടിനകത്ത് ഞാനെത്ര കരുതലോടെ അവനിലെ ‘ആണത്ത' ബോധത്തെ ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ഇടപെടുന്നുണ്ടെങ്കിലും അവന്റെ അച്ഛനു കിട്ടുന്ന പ്രിവിലേജുകള്‍, അമ്മയുടെ ജെന്‍ഡര്‍ റോളുകള്‍,  മറ്റ് കുടുംബാംഗങ്ങളുടെ പെരുമാറ്റങ്ങള്‍ ഒക്കെയും അവനെ നന്നായി സ്വാധീനിക്കുന്നുണ്ട്. മീശ വരാത്തതിന്റെയും ശബ്ദം മാറാത്തതിന്റെയും  ആകുലതകള്‍ അവനിലുണ്ടാകുന്നതിന്റെ കാരണം മറ്റൊന്നുമല്ല.

വളരെ മാച്ചോ ആയ  സൂപ്പര്‍ താരങ്ങളോടാണ് അവന് ആരാധന.  ഫുട്‌ബോളും, ബോക്‌സിംഗും, തോക്കുമായി ശത്രുക്കളെ തുരത്തുന്ന വീഡിയോ ഗ