Monday, 18 October 2021

US Politics


Text Formatted

ബൈഡൻ പ്രസിഡന്‍സിയുടെ ഭാവി

കാപിറ്റോള്‍ മന്ദിരത്തിലെ വലതുപക്ഷ ആക്രമണം; ഒറ്റപ്പെട്ട വ്യതിചലനമോ വരാനിരിക്കുന്നതിന്റെ സൂചനയോ? പോയ നാലു വര്‍ഷങ്ങളുടെ ഓര്‍മകളില്‍ നിന്ന് പിന്‍വാങ്ങുന്നതിന് മുമ്പ് മറന്നു കളയാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഈ വിശകലനം

Image Full Width
Image Caption
46-ാമത് യു.എസ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ജോ ബൈഡന്‍. 232 നെതിരെ 306 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ബെെഡന്‍ ട്രംമ്പിനെ പരാജയപ്പെടുത്തിയത് / photo: wikimedia commons
Text Formatted

നുവരി ആറിന് നടന്ന യു.എസ് കാപിറ്റോള്‍ ആക്രമണം പലരേയും അത്ഭുതപ്പെടുത്തി. അന്നാണ് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് ബെെഡനെ വിജയിയായി പ്രഖ്യാപിച്ചത്. കുറച്ചു വര്‍ഷങ്ങളായി വലതുപക്ഷത്ത്​കണ്ടുവരുന്ന വര്‍ധിത തീവ്രസ്വഭാവത്തിന്റെ ലക്ഷണമായിരുന്നു ആ ആക്രമണം. ഈ പ്രക്രിയ ട്രംപിനു മുന്‍പേ ആരംഭിച്ചതാണ്. ഡമോക്രാറ്റിക് പാര്‍ട്ടി നിയമവിരുദ്ധമാണെന്നും, ബെെഡന്‍ ജയിച്ചെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെറ്റാണെന്നും വാദിച്ച ഗൂഢാലോചന സിദ്ധാന്ത പ്രസ്ഥാനത്തിന് തന്റെ തുറന്ന പിന്തുണ നല്‍കിയ ട്രംപ്, എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു. തനിക്കും ഒരുപാടുമുമ്പ്​ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സൃഷ്ടിച്ച് പരിപോഷിപ്പിച്ച ഒന്നിനു മേല്‍ പണിയുക മാത്രമാണ് ട്രംപ് ചെയ്തത്. ഈ പ്രസ്ഥാനത്തോട് ആഭിമുഖ്യം കാണിച്ച പലരും ട്രംപ് ഭരണകാലത്ത് ഉദ്യോഗസ്ഥ തലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

ഈ പ്രസ്ഥാനത്തെ അംഗീകരിക്കുകയും അതില്‍ നിന്ന്​ പങ്കുപറ്റുകയും ചെയ്താല്‍ ഭാവിയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെടാം എന്ന് ജോഷ് ഹോലിയേയും (മിസോറിയില്‍ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട യു.എസ് സെനറ്റര്‍), ടെഡ് ക്രൂസിനേയും (ടെക്‌സസില്‍ നിന്നുള്ള യു.എസ് സെനറ്റര്‍) പോലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വളര്‍ന്നു വരുന്ന നേതാക്കള്‍ വിശ്വസിക്കുന്നതായി കാണാം. നിയന്ത്രിക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജന്മം കൊടുത്ത ഒരു വിപത്ത് അതിനെ തന്നെ പുനഃസ്ഥാപിക്കുന്നതാണ് നാം കാണുന്നത്. 
​​​​​​​

trump <