Monday, 18 October 2021

Deconstructing the Macho


Text Formatted

പെണ്ണുങ്ങള്‍ ഉപേക്ഷിക്കേണ്ട പരട്ടുചിന്തകള്‍

തിരുത്തല്‍ ആണുങ്ങള്‍ക്ക് മാത്രമല്ല, പെണ്ണുങ്ങള്‍ക്കും വേണം

Image Full Width
Image Caption
ജോയ്‌സി ജോയ്
Text Formatted

ഴിഞ്ഞ ദിവസം സംവിധായകന്‍ ജിയോ ബേബിയുമായുള്ള ഒരു ഇന്റര്‍വ്യൂ കണ്ടു. അതില്‍ അയാള്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലെ കഥാപാത്രമായ നിമിഷ കടന്നുപോയ സാഹചര്യത്തില്‍ കൂടിയൊക്കെ താന്‍ കടന്നുപോയിട്ടുണ്ടെന്നും ദിവസവും അടുക്കളയില്‍ കയറുന്നത് വല്ലാതെ മടുപ്പിക്കുന്ന കാര്യമാണെന്നും ഒക്കെ നിര്‍ത്താതെ പറയുന്നുണ്ടായിരുന്നു.
പെട്ടെന്ന് എന്റെ മനസില്‍ വന്ന ചോദ്യം; ഇയാളുടെ ഭാര്യ എവിടെപ്പോയിക്കിടക്കുകയാണെന്നാണ്. അയാള്‍ അടുക്കളയില്‍ കിടന്ന് കഷ്ടപ്പെടുമ്പോള്‍ ഒന്നു വന്നു കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറ്റാത്ത വിധം ഇവര്‍ എന്തു ജോലിയാണ് ചെയ്യുന്നത് എന്നറിയാന്‍ (അല്ലാതെ കാതലുള്ള കാര്യങ്ങള്‍ കേള്‍ക്കാനല്ല) ഞാന്‍ കുറച്ചുനേരം കൂടി ഇന്റര്‍വ്യൂ കണ്ടു. പക്ഷെ, അതിനെപ്പറ്റിയൊന്നും കേട്ടില്ല. മുഴുവന്‍ കാണാന്‍ മൂന്നുമക്കള്‍പ്പട സമ്മതിച്ചുമില്ല.

അതിലൊരുത്തിയെ ഉറക്കാന്‍ കിടത്തിയപ്പോളാണ് ഒരു കാര്യം കൂടി ഞാന്‍ ചിന്തിച്ചത്... ഇതേ കാര്യം ഒരു സംവിധായികയാണ് പറയുന്നതെങ്കില്‍ അതില്‍ എനിക്കടക്കം അസ്വാഭാവികതയോ ഇവള്‍ കഷ്ടപ്പെടുമ്പോള്‍ ഭര്‍ത്താവ് എവിടെപ്പോയിക്കിടക്കുകയാണെന്ന തോന്നലുണ്ടാകാനോ ഒരു സാധ്യതയും ഇല്ലെന്ന കാര്യം. വല്ലാതെ conditioned ആണ് നമ്മളില്‍ ബഹുഭൂരിപക്ഷവും. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ലിന് ഭയങ്കര പ്രസക്തി ഉണ്ട്. ചൊട്ടയിലെ ശീലം ചുടല വരെ എത്താതിരിക്കുക എന്നത് എളുപ്പമല്ല. കണ്ടു വളര്‍ന്നത് തെറ്റാണെന്ന് ബോധ്യമുണ്ടാവുക, അതു തിരുത്താന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ പറയുന്നത് പോലെ എളുപ്പമല്ല.

joicy

ഈ പറയുന്ന ഞാനും ഇതില്‍ നിന്നൊന്നും വലിയ വ്യത്യസ്തമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. പലപ്പോഴും കൂടെയുള്ള ആണുങ്ങളോട് പറയണമെന്ന് തോന്നുന്ന പല കാര്യങ്ങളും വിഴുങ്ങാറുണ്ട്. പറഞ്ഞ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാവാറുണ്ട്. തിരുത്തല്‍ എളുപ്പമുള്ള പ്രോസസ് അല്ല. പ്രത്യേകിച്ചും ചെയ്തും കണ്ടു