Tuesday, 19 October 2021

Life Sketch


Text Formatted

വി.കെ.എൻ (കണക്കുമാഷുടെ മുഖമുള്ള...)

വി.കെ.എൻ, എം.പി. നാരായണപിള്ള, കാക്കനാടൻ... മലയാളിയുടെ പ്രിയ എഴുത്തുകാരുടെ അറിയപ്പെടാത്ത ജീവിതകൗശലങ്ങളിലൂടെ...

Image Full Width
Image Caption
വി.കെ.എന്‍ /ഫോട്ടോ: പുനലൂർ രാജന്‍
Text Formatted

ഞാന്‍ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് അമ്മ പറയുന്ന എഴുത്തുകാരുടെ ഇടയില്‍ വി.കെ.എന്‍ എന്ന പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അമ്മാവന്മാര്‍ക്ക് എഴുതുന്ന കത്തുകളില്‍ വി.കെ.എന്‍ എന്ന പേര് ഇടക്കിടെ കാണുവാന്‍ തുടങ്ങിയപ്പോള്‍ എന്നാലതൊന്ന് വായിച്ചാലോ എന്ന തോന്നലിലാണ് ഞാനാ കഥകള്‍ വായിക്കാന്‍ തുടങ്ങിയത്. ഞാനതുവരെ വായിച്ചിരുന്നവയില്‍ നിന്ന് ഏറെ വ്യത്യസ്തമായി തോന്നിയ എഴുത്ത്. ഇടക്ക് തന്നത്താന്‍ ചിരിച്ചും ഇടക്ക് ഇതിലെന്താണിത്ര തമാശ എന്നറിയാതെ കുഴങ്ങിയും അമ്മ പറയുന്നതിലത്രക്കൊന്നും കാര്യമില്ല എന്ന് തന്നത്താന്‍ പറഞ്ഞും ഞാന്‍ വി.കെ.എന്‍ കഥകള്‍ വായിക്കുന്നത് പതിവാക്കി. 

ഡിഗ്രി അവസാന വര്‍ഷമായിരുന്നനു പുല്ലുവഴിക്കാരനായ നാണപ്പനെന്ന് വിളിപ്പേരുളള എം.പി നാരായണപിള്ളയുമായുള്ള എന്റെ വിവാഹം. തീയതി കുറിക്കാന്‍ പുല്ലുവഴിയില്‍ നിന്ന് ആള്‍ക്കാര്‍ വരുമെന്ന് പറഞ്ഞ ദിവസം രാവിലെ ആദ്യം എത്തിയത് തിരുവില്വാമലക്കാരന്‍ "കണക്കുമാഷ്' ആയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരുദിവസം ഗേറ്റ് തുറന്ന് ആജാനബാഹുവായ ഒരാള്‍ വീട്ടുമുറ്റത്തെത്തിയത്. ഉമ്മറത്ത് വന്ന അമ്മയോടും അമ്മമ്മയോടും താന്‍ ഡല്‍ഹിയില്‍ നിന്ന് വന്നയാളാണെന്നും അമ്മയുടെ ഏട്ടന്‍ സി.പി രാമചന്ദ്രന്റെ സുഹൃത്താണെന്നും വി.കെ.എന്‍ എന്ന പേരിലാണറിയപ്പെടുന്നതെന്നുമൊക്കെ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ മെല്ലെ എത്തിനോക്കി. എനിക്കെന്തോ ആളെ കണ്ടപ്പോള്‍ എന്റെ കണക്കുമാഷെയാണ് ഓര്‍മ വന്നത്. കണക്കില്‍ മോശമായ എനിക്ക് സ്വാഭാവികമായും കണക്കുമാഷെ അത്ര പിടുത്തമുണ്ടായിരുന്നില്ല. ആ ഓര്‍മ്മ ഉള്ളതുകൊണ്ടാവും ഞാന്‍ മുന്നിലേക്ക് വന്ന് പരിചയപ്പെടാനൊന്നും പോയില്ല. എങ്കിലും ഞാന്‍ വായിക്കുന്ന കഥകള്‍ എഴുതുന്നയാളെ നേരില്‍ കാണുക എന്നത് വല്ലാത്തൊരനുഭവമായി തോന്നി. 

prabha
എം.പി നാരായണ പിള്ളയും പ്രഭയും