Monday, 18 October 2021

US Politics


Text Formatted

ബൈഡൻ നയതന്ത്രം

Image Full Width
Image Caption
യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും
Text Formatted

ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതോടെ, "ഉദാരമായ സാര്‍വദേശീയ' വിദേശ നയമായിരിക്കും വാഷിംങ്ടണില്‍ നിന്നുണ്ടാവുക എന്ന പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ നിരന്തരമായ പുനഃപരിശോധനകളിലൂടെയല്ലാതെ ഇത് സാധ്യമാകില്ലെന്ന കാര്യം വൈറ്റ് ഹൗസിലെ പുതിയ ടീമിന് സ്ഥാനമേറ്റെടുത്ത ആദ്യ ദിവസം തന്നെ മനസ്സിലായിട്ടുണ്ട്. ശുഷ്‌കമായ ബൗദ്ധിക നിലവാരവും അന്താരാഷ്ട്ര ധാര്‍മികതയും ആയിരുന്നു ഡൊണാള്‍ഡ് ട്രംപിനുണ്ടായിരുന്നതെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും തര്‍ക്കം ഉണ്ടായിരുന്നില്ല. പ്രസിഡന്റ് പദവിയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയായ ട്രംപ് ദേശീയ അന്താരാഷ്ട്ര രംഗത്ത് സ്വീകരിച്ചത് അങ്ങേയറ്റം അസംബന്ധങ്ങളായ തീരുമാനങ്ങളായിരുന്നുവെന്നും അവര്‍ കരുതുന്നു.

Dan Pfeiffer
ഡാന്‍ ഫൈഫര്‍

അതുകൊണ്ട് തന്നെ ട്രംപിയന്‍ നയങ്ങളെ മാറ്റിയെടുക്കുമ്പോള്‍ "ഉദാര അന്താരാഷ്ട്ര ക്രമം' പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന ഗുണം കൂടിയുണ്ട്. "അണ്‍ട്രംപിങ് അമേരിക്ക: പ്ലാന്‍ ടു മേക്ക് അമേരിക്ക എ ഡെമോക്രസി എഗെന്‍ ' എന്ന പുസ്തകത്തിന്റെ രചയിതാവും അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ സൂക്ഷ്മ നിരീക്ഷകനുമായ ഡാന്‍ ഫൈഫര്‍ (അദ്ദേഹം പ്രസിഡന്റ് ഒബാമയുടെ ഉപദേശകനുമായിരുന്നു) പറയുന്നത് ഇങ്ങനെയാണ്: ചിലര്‍ക്ക് പ്രതികൂലമാകുന്നതോ അല്ലെങ്കില്‍ പലരെയും അസ്വസ്ഥരാക്കുകയോ ചെയ്യുന്ന തീരുമാനങ്ങള്‍ ട്രംപ് സ്വീകരിച്ചപ്പോള്‍ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ട്രംപ് സ്വീകരിച്ച നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതും തെറ്റായ കാര്യങ്ങള്‍ തിരുത്തുന്നതിനുമുള്ള ആക്ടിവിസമായി ആ സമീപനങ്ങള്‍ക്കെതിരായ രോഷത്തെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമായിരുന്നു.

"ജനപ്രിയതയുടെ വേഷത്തില്‍ അവതരിപ്പിക്കപ്പെട്ട ധനിക ഭരണ സംവിധാന'മായാണ് അദ്ദേഹം ട്രംപിസത്തെ വിശേഷിപ്പിക്കുന്നത്. "കഴിഞ്ഞ നാല് വര്‍ഷമായി ലോകത്തെമ്പാടുമുള്ള പുരോഗമന ശക്തികളുടെ പ്രധാന പരിശ്രമം ട്രംപിനെ പരാജയപ്പെടുത്തുകയെന്നതായിരുന്നു' ട്രംപ് വൈറ്റ് ഹൗസ് വ