Saturday, 23 October 2021

Children's Book


Text Formatted

ഗജപതി കുലപതി ആആച്ച്ചൂ,

ഗജപതി കുലപതി കലബലൂഷ്,

ഗജപതി കുലപതി കളിച്ചാ കുളിച്ചാ,

ഗജപതി കുലപതി ഗുര്‍ബുറൂം...

Image Full Width
Text Formatted

കുട്ടികളുടെ പുസ്തകങ്ങള്‍ വില്ക്കുന്ന ഫങ്കി റെയ്ന്‍ബോ എന്ന ഓണ്‍ലൈന്‍ പുസ്തകശാല കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റ പുസ്തകമായി തെരഞ്ഞെടുത്തത് ഗജപതി കുലപതി പുസ്തകങ്ങളെയാണ്. അശോക് രാജഗോപാലന്‍ എഴുതുകയും വരയ്ക്കുകയും ചെയ്ത ഗജപതി കുലപതി നാലു പുസ്തകങ്ങളുള്ള ഒരു പരമ്പരയാണ്. ഗജപതി കുലപതിയെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്.  സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്നതിനു മുമ്പുള്ള ചെറിയ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളാണിവ.

gajapathi

ഗജപതി കുലപതി പരമ്പരയിലെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് 2010ലാണ്. അന്നു മുതല്‍ ഇന്നു വരെയായി പന്ത്രണ്ടു പതിപ്പുകളായി. ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവുമധികം വില്ക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായി ഗജപതി കുലപതി തുടരുന്നു.

ashok
അശോക് രാജഗോപാലന്‍

കുഞ്ഞു മൂക്കുകള്‍ക്ക് കുഞ്ഞു പ്രശ്നങ്ങളാണെങ്കില്‍ ആന മൂക്കിന് പ്രശ്നം വലുതാണല്ലോ. അതാണ് സംഭവിച്ചത്. ഗജപതി കുലപതി ഒരു വലിയ ആനയാണെങ്കിലും ഒരു പാവം ആനയുമാണ്. ഒരു രാത്രിയില്‍ മഴ പെയ്തു. മഴ നനഞ്ഞ ഗജപതി കുലപതിക്കോ മൂക്കടപ്പ് പിടിച്ചു. വലിയ മൂക്കിനു പിടിച്ചത് വലിയ മൂക്കടപ്പ്.  

പഴക്കടക്കാരന്‍ ഗജപതി കുലപതിയോടു കുറച്ചു പഴം വേണോ എന്നു ചോദിച്ചപ്പോള്‍, മറുപടി പറയാന്‍ ഗജപതി കുലപതി വായ തുറന്നു. ആ.... എന്നു പറഞ്ഞു തുടങ്ങിയത് നീീീീണ്ട ഒരു ആആആആച്ചൂൂൂൂ വിലാണ് അവസാനിച്ചത്. 
കടക്കാരന്റെ കയ്യില്‍ നിന്ന് വാഴപ്പഴം പറന്നു പോയി. ഹൂൂൂൂഷ്... അതു നേരെ ചെന്നു പോസ്റ്റ്മാന്റെ തലയില്‍ വീണു. പചക്ക്ക്ക്.