Thursday, 21 October 2021

Building An Autocracy


Text Formatted

രാമക്ഷേത്രം, സെന്‍ട്രല്‍ വിസ്റ്റ

​​​​​​​സ്വേച്​ഛാധിപത്യത്തിന്റെ ആർക്കിടെക്​ചർ 

അയോധ്യയിലെ രാമക്ഷേത്രവും പുതുക്കി പണിയുന്ന പാര്‍ലമെന്റ് മന്ദിരവും എങ്ങനെയാണ് സമഗ്രാധിപത്യത്തിന്റെ പുത്തന്‍ നിര്‍മിതികളായി മാറുന്നതെന്ന് വിശകലനം ചെയ്യപ്പെടുന്നു

Image Full Width
Image Caption
പാര്‍ലമെന്റ് മന്ദിരം, 1926ല്‍ പകര്‍ത്തിയ ചിത്രം / photo: wikimedia commons
Text Formatted

Poetry might survive in a totalitarian age, and certain arts or half-arts, such as architecture, might even find tyranny beneficial, but the prose writer would have no choice between silence or death.
George Orwell, The Prevention of Literature.

ന്ത്യയില്‍ ബൃഹത്തായ രണ്ടു കെട്ടിട നിര്‍മാണങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോവിഡിനെതുടര്‍ന്ന് പൊതുവിടങ്ങളിലെ മനുഷ്യരുടെ സംഘടിതമായ സാന്നിധ്യം നിരോധിക്കപ്പെട്ട സമയത്താണ്. ഈ സമയത്ത് സ്വീകരിക്കപ്പെട്ട വര്‍ക്ക് ഫ്രം ഹോം പോലുള്ള തൊഴില്‍ പ്രവര്‍ത്തന രീതികള്‍ കാണിച്ചുതന്നത്, വന്‍ കെട്ടിട നിര്‍മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിക്കുന്ന എല്ലാ തരത്തിലുമുള്ള വിഭവശേഷി വാസ്തവത്തില്‍ പ്രയോജനരഹിതവും വിവേകരഹിതവും അര്‍ഥശൂന്യവുമാണെന്നാണ്. കെട്ടിട നിര്‍മാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി നടത്തുന്ന സ്ഥലമേറ്റെടുക്കല്‍ തുടങ്ങി കുടിയൊഴിപ്പിക്കല്‍ വരെയുള്ള ദൗത്യങ്ങള്‍ സൃഷ്ടിക്കുന്ന വിപര്യങ്ങള്‍ ഒരു വശത്ത്, മറുവശത്ത് ഭരണകൂടത്തിന് വരുന്ന വലിയ ചെലവുകള്‍. വാസ്തവത്തില്‍ ഇത്തരം വലിയ നിര്‍മാണങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ ഒരുവിധമെങ്കിലും സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ മനുഷ്യര്‍ ഇന്ന് അഭ്യസിച്ചിരിക്കുന്നു.

ഏതൊരു വാസ്തുവിദ്യ നിര്‍മിതിയും തനിമയാര്‍ന്നവിധം രാഷ്ട്രീയ നിര്‍മുക്ത പ്രവര്‍ത്തനങ്ങളല്ല. ആര്‍.എസ്.എസിന്റെയും നരേന്ദ്രമോദിയുടെയും സങ്കല്‍പത്തിലെ ‘നവ ഭാരത'ത്തിന്റെ സവിശേഷതകള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മിതികളില്‍
 വ്യക്തമായും ദൃശ്യപ്പെടുന്നു

വിര്‍ച്വല്‍ എന്നത് യാഥാര്‍ഥ്യമായി അനുഭവപ്പെടുന്ന സമയത്താണ് പടുകൂറ്റന്‍ നിര്‍മാണ പദ്ധതികള്‍ എന്ന നിലയില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിനും ഡല്‍ഹിയില്‍ സെന്‍ട്രല്‍ വിസ്റ്റക്കും കല്ലിടുന്നത്. ഹിന്ദുത്വം വിഭാവനം ചെയ്യു