Thursday, 21 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 10

ശാസ്ത്രഭാഷയിലെ പ്രശ്‌നങ്ങള്‍​​​​​​​ 

Image Full Width
Image Caption
ലണ്ടനിലെ റോയല്‍ സൊസൈറ്റി കെട്ടിടത്തിനു മുമ്പില്‍ ഒത്തുകൂടിയ ഭൗതികശാസ്ത്രജ്ഞര്‍ (1952ലെ ചിത്രം) / Photo: Wikimedia Commons
Text Formatted

ണിതശാസ്ത്രഭാഷയെ കുറിച്ചുള്ള ഈ ഖണ്ഡം ക്വാണ്ടം ഭൗതികത്തിലെ ഒരു ഗണിതസമീകരണത്തെ കുറിച്ചു പറഞ്ഞു കൊണ്ട് ആരംഭിക്കാം. സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനായ പോള്‍ ഡിറാക് ഇലക്‌ട്രോണിനു വേണ്ടി എഴുതിയ ഒരു തരംഗസമീകരണത്തിന്റെ നിര്‍ദ്ധാരണമൂല്യം

paul dirac
പോള്‍ ഡിറാക്

ഇലക്‌ട്രോണിനോടൊപ്പം മറ്റൊരു കണികയുടെ അസ്തിത്വം കൂടി പ്രവചിക്കുകയുണ്ടായി. ഈ കണികയ്ക്ക് ഇലക്‌ട്രോണിനൊപ്പം ദ്രവ്യമാനവും അതിന്റെ വിപരീതചാര്‍ജും ഉണ്ടായിരിക്കാമെന്നും ആ ഗണിതശാസ്ത്രനിര്‍ദ്ധാരണം സൂചിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെയൊരു കണികയെ കുറിച്ച് യാതൊരു ധാരണകളും അന്നേവരെ ഇല്ലായിരുന്നെങ്കിലും കോസ്മിക് കിരണങ്ങളുടെ ഗവേഷണത്തിന്നിടയില്‍ ഈ കണികയെ പിന്നീട് കണ്ടെത്തുകയുണ്ടായി, ഇലക്‌ട്രോണിന്റെ പ്രതികണ(Antiparticle)മായ പോസിട്രോണ്‍ ആയിരുന്നു, ഇത്. പോസിട്രോണിനെ കണ്ടെത്തിയെന്നു മാത്രമല്ല, പ്രതികണം, പ്രതിദ്രവ്യം (Antimatter) എന്നീ പുതിയ ആശയപരികല്‍പ്പനകള്‍ കൂടി ജനിക്കുകയായിരുന്നു! പോസിട്രോണ്‍ എന്ന കണികയെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും കണ്ടെത്തുന്നതിനു മുമ്പ് അത് ഗണിതശാസ്ത്രപരമായി പ്രവചിക്കപ്പെട്ടുവെന്നത് ഭൗതികശാസ്ത്രത്തില്‍ ഗണിതത്തിന്റെ പ്രായോഗികക്ഷമതയെ വിളിച്ചറിയിക്കുന്നതായിരുന്നു. പിന്നീട്, ഇത്തരം ഗണിതശാസ്ത്രപ്രയോഗങ്ങള്‍ എത്രയോ മൗലികകണങ്ങളെ  പ്രവചിക്കുകയും അവയെ പരീക്ഷണശാലകളില്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. ഭൗതികശാസ്ത്രത്തില്‍ ഗണിതത്തിന്റെ കാരണരഹിതമായ ക്ഷമതയെ കുറിച്ച്   ഭൗതികശാസ്ത്രജ്ഞനായ യുജീന്‍ വീഗ്നര്‍ അത്ഭുതം കൂറുന്നുണ്ട്.