Monday, 18 October 2021

നോവല്‍


Text Formatted
3 AM
Image Full Width
Image Caption
അരുൺ പ്രസാദ്​
Text Formatted

1. ലേഡി ഓഫ് ദ ലേക്ക്  
​​​​​​​ https://www.dailynews.com/localcolumn/lady-of-the-lake

രാജ്യത്തിന്റെ കിഴക്ക് പടിഞ്ഞാറു മൂലയില്‍ നിലകൊള്ളുന്ന, 413 മീറ്റര്‍ ഉയരമുള്ള ആദം മലയും 436 മീറ്റര്‍ ഉയരമുള്ള ഹവ്വ മലയും 629 മീറ്റര്‍ ഉയരമുള്ള ഏദന്‍തോട്ടവും കൂട്ടിയിണക്കി 300 അടി ഉയരത്തില്‍ ദാദ്രി നദിയുടെ കുറുകെ നിര്‍മ്മിച്ച ‘ബുര്‍ഖ് അണക്കെട്ട്' പില്‍ക്കാലങ്ങളില്‍ സിയാസു ഡാം എന്ന പേരിലായിരുന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.

60 ചതുരശ്ര കി.മീ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റന്‍ ജലസംഭരണിക്ക് ബുര്‍ഖ്  അണക്കെട്ട് ക്രമേണ രൂപം കൊടുത്തു. 
1948 ല്‍ സര്‍ക്കാര്‍ ഈ ജലസംഭരണപദ്ധതിയുടെ ഭാഗമായി നൂറ് ഏക്കറോളം ഭൂമി പലരില്‍ നിന്നായി ഏറ്റെടുക്കുകയുണ്ടായി.
1950 ല്‍ അണക്കെട്ടിന്റെ പണി തുടങ്ങുകയും 1956 ല്‍ ജലനിരപ്പ് ഉയര്‍ത്തുവാന്‍ പാകത്തില്‍ പണി പുരോഗമിക്കുകയും ചെയ്തു. തടാകത്തിന്റെയും അണക്കെട്ടിന്റേയും പ്രാഥമിക നിര്‍മ്മാണഘട്ടത്തിലേ, സാമ്പത്തികപ്രശ്‌നങ്ങള്‍ അടക്കം ഒരുപാട് വെല്ലുവിളികള്‍ സര്‍ക്കാരിനു അതിജീവിക്കേണ്ടതായി വന്നു. നൂറോളം തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാക്കിയ അപ്രതീക്ഷിത മഴ അവയില്‍ ഒന്ന് മാത്രമായിരുന്നു. അതില്‍ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊന്ന്, ജലസേചനത്തിലെ വിവേചനം ചൂണ്ടിക്കാട്ടി സമീപപ്രദേശങ്ങളും അയല്‍സംസ്ഥാനങ്ങളും തമ്മിലുണ്ടായിരുന്ന വാക്കുതര്‍ക്കങ്ങളായിരുന്നു. പ്രാദേശിക വാദവും ജാതി-വംശവെറികളും അവര്‍ക്കിടയിലെ സ്പര്‍ദ്ധ വര്‍ധിപ്പിക്കുവാനുള്ള കാരണങ്ങളായി. എങ്കില്‍ തന്നെയും എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് 1958 ല്‍ ബുര്‍ഖ് അണക്കെട്ട് ആകാശത്തിനു നേരെ നെഞ്ച് വിരിച്ചു. 

1929 ല്‍ എസ്റ്റേറ്റ് മാനേജര്‍ ആയി നിയമിക്കപ്പെട്ട ചാള്‍സ് ഡിക്‌സണ്‍ വേട്ടക്കായി കാട് കയറിയ സമയത്തായിരുന്നു ആദത്തിനേയും ഹവ്വയേയും ആദ്യമായി കണ്ടുമുട്ടുന്നതും, തനിക്ക് കിടന്നു തന്ന പേരറിയാത്ത ആദിവാസി സ്ത്രീയുടെ മുട്ടന്‍ മുലകള്‍ പോലെയുണ്ടവയെന്ന് നേരമ്പോക്ക് പറഞ്ഞ് അട്ടഹസിച്ചതും.
എന്നാല