Tuesday, 19 October 2021

Film Studies


Text Formatted

ചാര്‍ളിയെ റദ്ദാക്കുന്ന മാരാ

തുല്യദൂരം പരസ്പരം അന്വേഷിച്ചു നടന്നവര്‍ കണ്ടുമുട്ടുന്നതാണ് പ്രണയം, പിറകേ നടക്കുന്നതല്ല; ചാര്‍ലി എന്ന മലയാള സിനിമയും തമിഴ് റിമേക്ക് മാരായും ചില അന്വേഷണങ്ങളും

Image Full Width
Image Caption
"മാരാ" യില്‍ മാധവനും ശ്രദ്ധ ശ്രീനാഥും
Text Formatted

സുഗതകുമാരിയുടെ കവിതകളില്‍ ആവര്‍ത്തിച്ചുകാണാവുന്ന ഒരു അന്വേഷിയുണ്ട്. ഒരേസമയം തന്നെ ജീവിപ്പിക്കുകയും ജീവനെ ശൂന്യമാക്കുകയും ചെയ്യുന്ന ഒരു അഭാവത്തെയാണവരെല്ലാം തേടുന്നത്. ചിലപ്പോഴെല്ലാം അത് കൃഷ്ണനാണ്, പലപ്പോഴും ആ കൃഷ്ണന്‍ മരണവും പ്രണയവും വാത്സല്യവുമെല്ലാമാണ്. ചിലപ്പോള്‍ അവര്‍ തേടുന്നതും അവിചാരിതമായി കണ്ടുമുട്ടുന്നതും തന്നെത്തന്നെയാണ്. പണ്ടെന്നോ മറന്നുകളഞ്ഞ, കൊന്നുകുഴിച്ചുമൂടിയ, ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നുറപ്പിച്ച് ഉപേക്ഷിച്ചോടിപ്പോന്നവളെ ജീവിതാവസാനങ്ങളിലെപ്പോഴോ അവിചാരിതമായി കണ്ടുമുട്ടലാണത്. ഇത്രനാളും ഉറങ്ങാന്‍പോലുമാകാതെ തിരഞ്ഞുകൊണ്ടിരുന്നതാരെയായിരുന്നു എന്ന് സുഗതകുമാരിയുടെ അന്വേഷികള്‍ തിരിച്ചറിയുന്നത് പലപ്പോഴും തങ്ങളുടെ ജീവനെ അപൂര്‍ണമാക്കിക്കൊണ്ടിരുന്ന അഭാവത്തെ വഴിമദ്ധ്യേ കണ്ടുമുട്ടുമ്പോഴാണ്. ജന്മങ്ങള്‍ കടന്നുള്ള അന്വേഷണമാണത്. തന്റെ ജീവന്റെ സത്യത്തെ സമീപത്തു കാണ്‍കിലും ‘അടുത്തുചെല്ലുവാനാകാതെ, ജനാലയ്ക്കു - ജന്മങ്ങള്‍ക്കു പുറത്തു' വ്യഥ പൂണ്ടു കാത്തുനില്‍ക്കുകയാണവര്‍ ഓരോരുത്തരും. അതുകൊണ്ടാണ് ‘തീരാത്ത തേടലാകുന്നു ജന്മം' എന്നവര്‍ക്ക് പറയാനായത്. 

ക്ലാരയും ടെസ്സയും: പൗരുഷത്തിന്റെ മഹത്വവല്‍ക്കരണം

എന്തുകൊണ്ടു നിറച്ചാലും നികത്താനാവാത്തൊരു ശൂന്യത നെഞ്ചില്‍ കൊണ്ടുനടക്കുന്ന ഒരുവളെ, ഇത്തരമൊരു അന്വേഷിയെ മലയാളസിനിമയില്‍ വളരെ ചുരുക്കമായിരിക്കും കണ്ടുമുട്ടിയിട്ടുണ്ടാവുക. കാണാമായിരുന്ന രംഗങ്ങളിലെല്ലാം അതൊരു ആണ്‍വാഴ്ത്തായി നിറംമാറുന്നതും കാണാം. ആദ്യകാഴ്ചയില്‍ അനുരാഗമുണ്ടായിപ്പോയതിനാല്‍ ഒരു സ്ത്രീയെ പിന്തുടരുന്ന എണ്ണമറ്റ പുരുഷന്മാരെ മലയാള സിനിമ കാണിച്ചുതന്നിട്ടുണ്ട്. അതാണ് പ്രണയമെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

saleema
1988ല്‍ പുറത്തിറങ്ങിയ '