Saturday, 27 November 2021

A Journey to Baltic


Text Formatted

മലയാളിക്കണ്ണ് പതിയാത്ത ബാള്‍ട്ടിക്

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം മൂന്നുപതിറ്റാണ്ടിന്റെ ‘സ്വതന്ത്ര ലോകം' ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് നല്‍കിയതതെന്താണ്? അപരവല്‍ക്കരണത്തിന്റെയും വലതുപക്ഷവല്‍ക്കരണത്തിന്റെയും മൂലധനാധിനിവേശത്തിന്റെയും പുത്തന്‍ ദേശീയതാനിര്‍മാണത്തിന്റെയും ആഗോള ഭൂപടത്തിലൂടെയുള്ള ഒരു യാത്ര തുടങ്ങുന്നു

Image Full Width
Image Caption
ലിത്വാനിയിലെ കൗണസ് നഗരത്തിലെ റസിഡന്‍ഷ്യല്‍ ഏരിയ. ഒരു മഞ്ഞുകാല ദൃശ്യം. / ചിത്രങ്ങള്‍: അമൽ പുല്ലാർക്കാട്ട്
Text Formatted

യൂറോപ്പ് എന്ന മിഴിവുള്ള വാങ്മയ ചിത്രത്തിന്റെ ഔന്നത്യത്തിനും സമ്പന്നതയ്ക്കും ആഘോഷത്തിമിര്‍പ്പുകള്‍ക്കും ചേരുംപടി ചേരാത്ത നേര്‍പ്പാതികളാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍.
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഇന്നാടുകളിലെ സങ്കീര്‍ണ്ണതകളേറുകയും ലോകശ്രദ്ധ റഷ്യ - അമേരിക്കന്‍ ചേരി പോര്‍വിളികളില്‍ ഏകദേശം ഒതുങ്ങി നില്‍ക്കുകയും ചെയ്യുന്നു. "നിങ്ങള്‍ ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ കുലീനതകളില്‍ നിന്ന് അല്‍പ്പം ഒന്ന് മാറി ഞങ്ങള്‍ കിഴക്കന്‍ യൂറോപ്പുകാരുടെ അസ്ഥിരതകളിലേക്കും സങ്കീര്‍ണ്ണതകളിലേക്കും കുറച്ചൊന്ന് ശ്രദ്ധിക്കൂ' എന്ന് ആവശ്യപ്പെട്ട ലിത്വാനിയയിലെ കൗണസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഫിലോസഫി പ്രൊഫസര്‍ സരുണാസിന്റെ വാക്കുകള്‍ ഏറെ ചിന്തനീയമായിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിന് ഇന്ത്യയോടുള്ള മേധാവിത്വപരമായ കോളനിവാഴ്ച്കളുടെ കഥകളാണ് കൂടുതല്‍ പറയാനുള്ളതെങ്കില്‍ കിഴക്കന്‍ യൂറോപ്യന്‍ നാടുകള്‍ക്ക് ഊഷ്മളമായൊരു ബന്ധം ആഗ്രഹിക്കുന്നതിന്റേയും ചരിത്രപരമായും സാംസ്‌ക്കാരികമായും ഏറെ സവിശേഷമായ സാമ്യങ്ങള്‍ പങ്കിടുന്നതിന്റേയുമെല്ലാം സൗഹൃദങ്ങളാണ് നമ്മളോട് പങ്കുവയ്ക്കാനുള്ളത്.

കിഴക്കന്‍ യൂറോപ്പിന്റെ നവീന ചരിത്രം ആരംഭിക്കുന്നത് ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ട സോവിയറ്റ് യൂണിയന്റെ ഉദയത്തോടെയാണെന്ന് പറയാം. പില്‍ക്കാലത്ത് സോവിയറ്റ് നാട് ചിതറിയതിന്റെ അലയൊലികള്‍ ഏറെ സങ്കടകരമായ ആഴങ്ങളിലേക്കാണ് ഇന്ത്യയെ തള്ളിയിട്ടത്. അതൊരു സാഹോദര്യ നഷ്ടത്തിന്റെ നിത്യമായൊരു ദുഖസാന്ദ്രതകൂടി അവശേഷിപ്പിച്ചു. മുതലാളിത്തത്തിന്റെ പടിഞ്ഞാറന്‍ പറുദീസകളും പോപ്പിന്റെ പള്ളിമേടകളും ആഘോഷ തിമിര്‍പ്പുകളില്‍ മുങ്ങുന്ന 1991 ഡിസംബറില്‍ ഞങ്ങള്‍ കണ്ടത് ആശയപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയാല്‍ സോവിയറ്റ് പതനത്തിന്റെ കഠിനദുഖത്തില്‍ മുങ്ങി ഒരു മരണവീടിനു സമാനമായ ഇന്ത്യയെയായിരുന്നു എന്ന് ചിക്കാഗോ സര്‍വ്