Friday, 22 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 10

സയന്‍സിനും തത്വചിന്തക്കുമിടയില്‍

Image Full Width
Image Caption
ഡോ: എ.കെ.ജയശ്രീ
Text Formatted

നഞ്ഞ വേഷത്തില്‍ ക്രൂസഡി ഐലന്റിലെത്തിയ ഒരു ഉച്ചനേരം, ഉച്ചക്കടലിനെയും പവിഴപ്പുറ്റുകള്‍ക്കിടയില്‍ അളകങ്ങള്‍ ഇളക്കി നില്‍ക്കുന്ന കടല്‍പൂക്കളെയും നോക്കി ഞങ്ങള്‍ നിന്നു.
ശരിക്കും അത് ഒരു പവിഴദ്വീപായി തോന്നി.
ജീവികളുടെ ആവാസവ്യവസ്ഥ നേരിട്ട് പഠിക്കുന്നതിന് കോളേജില്‍ നിന്നെത്തിയതായിരുന്നു ഞങ്ങളവിടെ. പ്രൊഫസര്‍ ദിവാകരന്‍, കൂടെ കൊണ്ട് വന്ന ജാറുകളില്‍, അപൂര്‍വ്വ ജീവികളെ ശേഖരിക്കുന്ന തിരക്കിലായിരുന്നു. വിദ്യാര്‍ഥിനികളായ ഞങ്ങളെ അലയാന്‍ വിട്ടുകൊണ്ട്, അദ്ദേഹം ജോലിയില്‍ മുഴുകി. പഠനമെന്ന് പേര് പറയുമെങ്കിലും കോളജില്‍ നിന്നുള്ള ഇത്തരം യാത്രകള്‍ തികച്ചും ഉല്ലാസയാത്രകളാണ്. 

ഓരോ നാടിന്റെയും മണവും രുചിയും, കാറ്റിലൂടെയും അറിയാന്‍ കഴിയും. കാറ്റ് എല്ലാ ഇന്ദ്രിയങ്ങളെയും ഉണര്‍ത്തും. കാലത്തിന്റെ ഓര്‍മ്മകള്‍ ചികഞ്ഞു കൊണ്ട് വരാനും കാറ്റിന്റെ വക ഭേദങ്ങള്‍ക്ക് കഴിയും. തെങ്ങോലകളെയും നെല്‍ച്ചെടികളെയും ആലിലകളെയും തഴുകി വരുന്ന കാറ്റല്ല, കടല്‍ പൂക്കളെ തഴുകി വന്നത്. കടലോരത്ത് വയലറ്റും ചുവപ്പും തൂവെള്ളയും കലര്‍ന്ന പവിഴക്കാട്, പൂത്ത പോലെ ഉലഞ്ഞു കിടന്നു. എനിക്കതൊരു സാഹസിക യാത്രയായിരുന്നെങ്കിലും ഒട്ടും ക്ഷീണം തോന്നിയില്ല. 

crusedi
ക്രൂസഡി ദ്വീപ് / Photo: rameswaramtourism.com

പാമ്പന്‍ പാലത്തിന് പടിഞ്ഞാറു വശത്തായി രാമേശ്വരത്തിനും ശ്രീലങ്കന്‍ ദ്വീപുകള്‍ക്കും ഇടയില്‍ നിലകൊള്ളുന്ന തീരെ ചെറിയ ഒരു ദ്വീപാണ് ക്രൂസഡി. മനുഷ്യരും തവളകളും ഇവിടെ വസിക്കുന്നില്ലെങ്കിലും അനേകം ജൈവവൈവിധ്യങ്ങള്‍ പരസ്പരം ഇണങ്ങി, ഉല്ലസിച്ച് ജീവിക്കുന്നിടം. ഒരു കൂട്ടം ദ്വീപുകളുടെ ഇടക്കുള്ള, അതിമനോഹരമായ ഈ ദ്വീപില്‍, അന്ന് അധികം വിനോദ സഞ്ചാരികളോ മാലിന്യങ്ങളോ ഉണ്ടായിരുന്നില്ല. നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള ദ്വീപ്, പലതരം ഞണ്ടുകള്‍, കക്കകള്‍, ഒച്ചുകള്‍, കൊഞ്ചുകള്‍, ശംഖുകള്‍, പവിഴങ്ങള്‍, കടല്‍ പൂക്കള്‍ തുടങ്ങിയവയുടെ അനേകം സ