Thursday, 21 October 2021

Kerala Politics


Text Formatted

ബി.ജെ.പിക്കു വേണ്ടി കേരളത്തെ സജ്ജമാക്കുന്ന കോണ്‍ഗ്രസ്

പതിറ്റാണ്ടുകളായി കേരളത്തില്‍ കോണ്‍ഗ്രസ് തുടര്‍ന്നുവന്ന വലതുപക്ഷ ദാസ്യത്തിന്റെ ഫലം സംഘ്പരിവാര്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു

Image Full Width
Image Caption
മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല
Text Formatted

ദേശീയ തലത്തില്‍ നിലനില്‍പ്പിന്റെ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്‌ കേരളം ഒരു സുരക്ഷിത സ്ഥലമായിരുന്നു. ഉറച്ച കോട്ടകള്‍ തകര്‍ന്നുവീണപ്പോഴും കേരളം കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന ശക്തികേന്ദ്രമായി തുടര്‍ന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതുവരെ, കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം, കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെയായിരുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന് മാത്രമായിരുന്നില്ല, ചരിത്രം മുമ്പ് സംഭവിച്ചതിനെക്കാള്‍ ഗംഭീരമായി ആവര്‍ത്തിക്കുമെന്നും ഭരണത്തിലെത്താമെന്നും അവര്‍ പ്രതീക്ഷിച്ചു. ദേശീയ തലത്തില്‍ പാര്‍ട്ടി നേരിടുന്ന സാഹചര്യം കേരളത്തില്‍ ഇല്ലെന്നും അവര്‍ എന്തുകൊണ്ടോ ധരിച്ചു.

എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ 16 ന് ഫലം വന്നതോടെയാണ് യഥാര്‍ഥത്തില്‍ തങ്ങള്‍ കരുതിയത് പോലെയല്ല, കാര്യങ്ങളുടെ പോക്ക് എന്ന് അവര്‍ മനസ്സിലാക്കിയത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചകമായിരുന്നിട്ടില്ലെന്ന ചരിത്രം കോണ്‍ഗ്രസുകാരെ ആശ്വസിപ്പിക്കുന്നില്ല. അവര്‍ കരുതിയിരുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നേരിടുന്ന ആരോപണങ്ങള്‍ മൂലം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് തന്നെ ഭരണമാറ്റ സൂചന കൃത്യമായി പ്രതിഫലിപ്പിക്കുമെന്നായിരുന്നു. സംഭവിച്ചത് വ്യത്യസ്തമായിട്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുസൂചകമായി കരുതാവുന്ന ജില്ലാ പഞ്ചായത്തുകളില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷം കൊണ്ടുപോയതോടെ, കേരളത്തിന്റെ രാഷ്ട്രീയ യാഥാര്‍ഥ്യം തങ്ങള്‍ കരുതിയത് പോലെ അല്ലെന്ന ബോധ്യത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉണര്‍ന്നു. അതിന്റെ ഭാഗമായുളള സംഘടനാ മാറ്റങ്ങളാണ് കഴിഞ്ഞയാഴ്ചകളില്‍ കണ്ടത്.

കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്‌

ഈ മാറ്റങ്ങളും മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കേരളത്തിലെ വോട്ടര്‍മാരുടെ സമീപനങ്ങള്‍ തുടരുകയും ചെയ്താല്‍ ചരിത്രം കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്നതുപോലെ ആവര്‍ത്തിച്ചു കൂടെന്നുമില്ല. അങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും കേരളത്തെ സംഘ്പരിവാരത്തിന്റെ പിടിയി