Saturday, 23 October 2021

Kerala Politics


Text Formatted

ചാലപ്പുറം കോണ്‍ഗ്രസ് ഗ്യാങ്ങല്ല, ക്ലിക്കാണ്

അധികാരമില്ലെങ്കില്‍ വംശനാശം നേരിടുമെന്ന് സ്വയം തുറന്നുപറയുന്ന നേതാക്കളും അനുയായികളും ചേര്‍ന്ന ഉപജാപകവൃന്ദത്തിന്റെ ദൂഷിതവലയത്തില്‍നിന്ന് കോണ്‍ഗ്രസിന് പുറത്തുകടക്കുവാന്‍ കഴിയുമോയെന്ന ലിറ്റ്മസ് ടെസ്റ്റാവും നിയമസഭ തെരഞ്ഞെടുപ്പ്

Image Full Width
Text Formatted

ലബാറിലെ പഴയ കോണ്‍ഗ്രസിനെ "ചാലപ്പുറം ഗ്യാങ്ങ്' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നൊരു ഭേദഗതി വി.കെ.എന്‍ നടത്തിയിട്ടുണ്ട്: ""ചാലപ്പുറം ഗ്യാങ്ങല്ല, ക്ലിക്കാണ്. തുരപ്പന്‍ സംഘം. ഗ്യാങ്ങിനു കൈക്രിയ വശമാണ്. ക്ലിക്കിന് അതില്ല. "പിടിയെടാ', എന്നു പറഞ്ഞാല്‍, ഒളിമ്പിക് വേഗത്തിലോടും.'' 1​​​​​​​
കോണ്‍ഗ്രസിന്റെ കേരളത്തിലെ ആയുസിന്റെ ബലത്തെക്കുറിച്ചുള്ള മാധ്യമങ്ങളിലെ നെഞ്ചത്തടിയും, നൊലോളിയും ഉച്ചസ്ഥായിലെത്തിയ സാഹചര്യത്തിലാണ് വി.കെ.എന്‍ ഭേദഗതി ഓര്‍മയില്‍ വരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളിലും പരാജയമടഞ്ഞതോടെ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പഴിചാരലുകളും, പരിദേവനങ്ങളും ക്ലിക്കുകളുടെ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. 
പക്വതയുള്ള നേതൃത്വത്തിന്റെ പ്രതികരണം ഇങ്ങനെയാവില്ല. തെരഞ്ഞെടുപ്പിലെ വിജയം രാഷ്ട്രീയ കക്ഷികളുടെ നിലനില്‍പ്പിനും, വളര്‍ച്ചക്കും നിര്‍ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പ്രളയം എന്ന ധാരണയില്‍ ജീവിക്കുന്ന രാഷ്ട്രീയനേതാക്കള്‍ എന്തുതരത്തിലുള്ള ആത്മബലമാണ് അവര്‍ പ്രതിനിധാനം അവകാശപ്പെടുന്ന സമൂഹത്തിന് നല്‍കുന്നതെന്ന ചോദ്യം ബാക്കിയാവുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയില്ലെങ്കില്‍ പിന്നീട് രക്ഷയില്ലെന്ന കോണ്‍ഗ്രസ് നേതാക്കളും അവരുടെ അഭ്യുദയകാംക്ഷികളും നടത്തുന്ന പരസ്യവിലാപം "എനിക്കുശേഷം പ്രളയം' എന്ന ധാരണയില്‍ ജീവിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ വിചാരധാരയെ വെളിപ്പെടുത്തുന്നു. അധികാരമില്ലെങ്കില്‍ വംശനാശം നേരിടുമെന്നു സ്വയം തുറന്നുപറയുന്ന നേതാക്കളും അനുയായികളും ചേര്‍ന്ന ഉപജാപകവൃന്ദത്തിന്റെ ദൂഷിതവലയത്തില്‍നിന്ന് കോണ്‍ഗ്രസ്സിന് പുറത്തുകടക്കുവാന്‍ കഴിയുമോയെന്ന ലിറ്റ്മസ് ടെസ്റ്റാവും നിയമസഭ തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ചുള്ള കമ്യൂണിസ്റ്റു വിരുദ്ധ സഖ്യങ്ങളായിരുന്നു വിമോചന സമരത്തിനുശേഷമുള്ള സംസ്ഥാനത്തെ വലതുപക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ പ്രധാന സഞ്ചാരപഥം

കമ്യൂണിസ്