Saturday, 23 October 2021

കവിത


Text Formatted
sajeevan pradeep
സജീവന്‍ പ്രദീപ്

​​​​​​​​​​​​​​സുഗന്ധി ഒരു അലക്കുകാരി മാത്രല്ല

ണില്ലായ്മ, എന്ന ലക്ഷണം കെട്ട
വീക്ഷണകോണില്‍
അവളെ, 
കണ്ണ് കുറുക്കി വശം കെട്ട
നോട്ടം കൊണ്ടുഴിഞ്ഞു
യെന്നിരിക്കട്ടെ
നിങ്ങളുടെ മുഖത്ത്
പച്ചത്തെറിയുടെ കൂര്‍ത്ത കല്ല്
പതിച്ചിട്ടുണ്ടാവും

അവളൊറ്റക്ക്, വരുന്ന, 
കല്ലേറ്റുംങ്കര
രശ്മി തിയറ്ററിന്റെ 
ഫസ്റ്റ് ഷോയ്ക്കുള്ള
ടിക്കറ്റ് ക്യൂവില്‍, 
തലേക്കെട്ടും, 
ചുവന്ന കണ്ണുമായിട്ടൊരു
രാത്രിയാടി, യാടി
നില്‍ക്കുന്ന
ഷാപ്പിന്റെയുമ്മറത്തെ ഇടവഴിയില്‍,

കത്തിച്ച ടയറുമായിട്ടവള്‍
ഏറ്റുമീന്‍ പിടിക്കാനിറങ്ങുന്ന 
പാടവരമ്പില്‍,

മുറുക്കി, തുപ്പി, രണ്ടടി 
നീളമുള്ള കരിമ്പിന്‍
തണ്ടും
ഉഴുന്നുവട, പൊരി, അലുവ, 
നിറച്ച തുണി സഞ്ചിയുമായി,
ആനശീവേലിക്ക്, അവള്‍, 
താളം പിടിക്കുന്ന
പൂവ്വശേരിക്കാവിലെ 
രാത്രിവേലയ്ക്ക്,

അങ്ങാടിയില്‍
ഒക്കെ, 
ഒക്കെ,
വെച്ചവളെ,
ചിലപ്പോള്‍
ചന്തിക്കൊന്നമര്‍ത്താന്‍,
മുലകളെ കൈകൊണ്ട് 
കാരാന്‍,
തോന്നിയെന്നിരിക്കട്ടെ.
അപ്പോള്‍ തന്നെ
വീട്ടില്‍,
കാന്താരിവേരും, ചതൂപ്പയും 
ഇട്ട് വെട്ടി തിളപ്പിച്ച വെള്ളവും,
മുള്ളന്‍ചീരയും, 
വയല്‍ചുള്ളിയും, വേരോടെ
കൊത്തിനുറുക്കി, 
കുറുക്കിയെടുത്ത
കഷായവും,
തയ്യാറാക്കി വെയ്ക്കാന്‍ 
പറയണം,

മൂന്ന് ദിവസം മൂത്രം പോവില്ല,
അരക്കെട്ടില്‍, അമ്മിക്കല്ലിനടിച്ച പോലെ
വേദനിക്കും

സുഗന്ധി, ഒരു അലക്കുകാരി മാത്രമല്ല,
അവള്‍,
അയ്യങ്കാളി കളരിടെ, 
തറതൊട്ടപ്പന്‍,
വടുവക്കാരനയ്യന്റെ മോളു 
കൂടിയാണ്

അമര്‍ത്താന്‍,
തൊട്ടു നുണയാന്‍,
നോക്കിയ,
നിങ്ങളുടെ
ആണ്‍നാഭിയിലിപ്പോള്‍,
ഒരു ചവിട്ടിന്റെ കറയും
പെണ്‍കാലിന്റെ, തന്തവിരല്‍, 
തിരിയിലുമുണ്ടാവും,
വായില്‍, നിന്ന്
അണപ്പല്ലുകള്‍, പുറത്തേക്ക് 
തെറിച്ചിട്ടുണ്ടാവും

നിങ്ങള്‍ക്ക്
വിശക്കുന്നേ എന്ന് പറയൂ
അവള്‍ക്കുണ്ണാനുളള ചോറെടുത്ത് തരും
ദാഹിക്കുന്നുയെന്ന്
ദയനീയമായിട്ടവളെ നോക്കു
ഒരു പഞ്ചായത്ത് കിണറ്റിലെ 
വെളളം മുഴുവനവള്‍ 
കോരിത്തരും

എന്നിട്ടുമവള്‍