Tuesday, 19 October 2021

Kathakali: Space and Time


Text Formatted

കഥകളി അരങ്ങില്‍
​​​​​​​ഇടവും സമയവും സൃഷ്ടിക്കുന്നത്

രംഗ ക്രമീകരണത്തിനും കഥാപാത്ര വിന്യാസങ്ങള്‍ക്കും സ്‌പെയ്‌സ്‌
നിര്‍മിതിക്കും ലോക തിയേറ്ററിലെ നൂതനസങ്കല്‍പ്പങ്ങളോട് കിടപിടിയ്ക്കുന്ന രീതികള്‍ കഥകളിയില്‍ പണ്ടേ ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തുകയാണ്, കഥകളി അരങ്ങിനെക്കുറിച്ചുള്ള വേറിട്ട ഈ പഠനം

Image Full Width
Image Caption
കഥകളി അരങ്ങില്‍നിന്ന്‌ / Photo: Joseph Lazer, Wikimedia Commons
Text Formatted

 ഏത് രംഗകലയ്ക്കും അരങ്ങ് എന്നതിനു നിശ്ചിത വ്യാകരണങ്ങളും സ്ഥല നിശ്ചയങ്ങളുമുണ്ട്. ഒരു വശത്തേയ്ക്ക് മാത്രം തുറന്ന, ഒരു വശം മാത്രം കാണികള്‍ കാണുന്ന രീതിയിലുള്ള വിന്യാസങ്ങളാണ് പ്രകടനകലകള്‍ ആവശ്യപ്പെടുന്നത്. യഥാതഥമായ സ്‌പേയ്‌സ് ഇല്ലാതാക്കി പക്ഷേ അത് ഉണ്ടെന്ന് ധരിപ്പിക്കേണ്ടത് പലേ രംഗകലകളുടേയും അവശ്യം ഘടനാതത്വമാണ്. അരങ്ങിന്റെ ഇടതും വലതും ഭാഗങ്ങള്‍ അകവും പുറവുമായി നിശ്ചിതപ്പെടുത്തുക എന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കഥാപാത്രത്തിന്റെ ഇടം നിശ്ചിതപ്പെടുത്തുമ്പോള്‍ കഥാപാത്രത്തിന്റെ സ്വത്വവും ചുരുങ്ങിയ തോതിലെങ്കിലും നിജപ്പെടുകയാണ്. അരങ്ങിലെ ഇടങ്ങള്‍ തമ്മിലുള്ള ദൂരങ്ങളും യഥാതഥമല്ല. കാണികളില്‍ നിന്ന് വേര്‍പെട്ട് നില്‍ക്കുന്നതിലാണ് പാശ്ചാത്യ തിയേറ്റര്‍ സങ്കല്‍പ്പങ്ങള്‍ക്ക് ആഭിമുഖ്യം. തെരുവുനാടകങ്ങളുടെ ഇടം സൃഷ്ടിക്കലില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്നു ഇത്. 

അനുഷ്ഠാനകലകള്‍- കാണികള്‍ക്കിടയില്‍

നാട്യശാസ്ത്രത്തില്‍ തിരശീലയെപ്പറ്റി പരാമര്‍ശമുള്ളതിനാല്‍ ഒരു വശം മാത്രം കാണികള്‍ക്ക് വേണ്ടിയെന്നരീതിയില്‍ അവതരണാവിഷ്‌ക്കാരം സാധ്യമായിരുന്നു എന്നു വേണം കരുതാന്‍. നാടന്‍ കലകളില്‍ നിന്നും അനുഷ്ഠാനകലകളില്‍ നിന്നും അംശങ്ങള്‍ സ്വാംശീകരിച്ച കഥകളി  കൂടിയാട്ടത്തില്‍ നിന്ന് ഒരു ദിശയിലേക്ക് മാത്രം പ്രകടനം എന്ന നിലയില്‍ എത്തിയിരിക്കണം. എന്നാല്‍ ഈ വശം തുറസ്സുള്ളതായും കാണികളുമായി നേര്‍ബന്ധം സ്ഥാപിച്ചെടുക്കാന്‍ അവശ്യം ഉപയോഗയുക്തമാകാമെന്നുമുള്ള രീതിയിലാണ് അരങ്ങുപാഠങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. രംഗത്തിന്റെ ക്രമീകരണത്തിനും കഥാപാത്രവിന്യാസങ്ങള്‍ക്കും സ്‌പെയ്‌സ് നിര്‍മ്മിതിയ്ക്കും ലോകതിയേറ്ററിലെ നൂതനസങ്കല്‍പ്പങ്ങളോട് കിടപിടിയ്ക്കുന്ന രീതികള്‍ കഥകളിയില്‍ പണ്ടേ ഉരുത്തിരിഞ്ഞിട്ടുണ്ട്. 

1960 കള്‍ക്കുശേഷം മാത്രം പാശ്ചാത്യ രീതിയിലുള്ള "സ്റ്റേജി'ലേക്ക് കഥകളി സ്ഥാനാന്തരണം നടത്തുന്നതുവരെ കഥകളിയിലും അരങ