Tuesday, 19 October 2021

കവിത


Text Formatted
pn gopikrishnan
പി.എന്‍. ഗോപീകൃഷ്ണന്‍


സുരേഷ്
കണക്ക് ബാബു

സുരേഷ്ബാബു സുരേഷ്ബാബു
ഏഴ് ബിയിലെ സുരേഷ്ബാബു
ടെക്സ്റ്റുമില്ല നോട്ടുമില്ല
പേനയാണേല്‍ തീരെയില്ല.

പൂജ്യമിട്ട് പൂജ്യമിട്ട്
മാഷിന്റെ കൈ തളര്‍ന്നു
ചെവി പിടിച്ച് വടിയൊടിഞ്ഞ്
തുടയില്‍ നുള്ളി പരിഹസിച്ച്
ടീച്ചര്‍മാര്‍ വിരമിച്ചു.

സുരേഷ്ബാബു സുരേഷ്ബാബു
എന്നിട്ടും ഏഴ്ബിയില്‍

ഹൈജമ്പില്‍ മുമ്പനാണേ
വോളിബോളില്‍ കേമനാണേ
ചെസ്സിലാണേല്‍ പറയവേണ്ട
പറപറക്കും കുതിരയാണേ

കുട്ടികളെ സ്വീകരിക്കാന്‍
ബസ്സുകള്‍ക്ക് വൈമനസ്യം
ബാലകരാം ഞങ്ങളുടെ
കുന്തമായി സുരേഷ്ബാബു
മാഷമ്മാര്‍ മൂത്തവരുടെ
മുള്ളായി സുരേഷ്ബാബു

അഞ്ചുകൊല്ലമേഴ് ബിയില്‍
തോറ്റുതോറ്റിരിക്കുമ്പോള്‍
രാജുമാഷ് കേറിവന്നു
ഗുണനത്തീ കൊളുത്തുന്നു
പതിനാറേ ഗുണം ഏഴ്
എത്രയാണ് സുരേഷ്ബാബു?
എന്തുപറ്റി നിന്റെ വായില്‍
അമ്പഴങ്ങാപുഴുക്കാണോ?
തോറ്റുനാലില്‍ കിടന്നെങ്കില്‍
കിടച്ചേനെ ഉപ്പുമാവ്

കാത്തുനില്‍ക്കും കുട്ടികളുടെ
യൂണിഫോമില്‍ ചെളിയാക്കി
ഉള്ളിലൂടെ ബസ്സൊരെണ്ണം
പാഞ്ഞു പാഞ്ഞു പാഞ്ഞുപോയി
സ്റ്റീറിങ്ങ് വീലില്‍ തലചായ്ച്ച്
രാജുഡ്രൈവര്‍ ചിരിക്കുന്നു

പെരുമ്പാത കീഴടക്കാന്‍
അയ്യങ്കാളി കാളയോട്ടി 1
സവര്‍ണ്ണദേശം പൊളിച്ചടുക്കാന്‍
നാണുഗുരു ശിവനെ നാട്ടി 2
മിച്ചഭൂമി പിടിച്ചെടുക്കാ-
നേക്കേജി മതിലുചാടി 3
ഫയറിങ്ങ് സ്ക്വാഡ് തോക്കെടുക്കേ
വറുഗീസ് നിര്‍ഭയനായ് 4

ഞാനീക്ലാസ്സില്‍ അഞ്ചുകൊല്ലം
സാറിവിടെ ആറുകൊല്ലം
ഞാന്‍ വരുന്നത് പൈപ്പുവെള്ളം
ചവച്ചല്പം പശിയടക്കാന്‍
സാറെന്തിന് പതിനാറിന്‍
ചെല്ലപ്പെട്ടി ചുമക്കുന്നു?
മൂക്കറ്റം കഞ്ഞിമോന്താന്‍
മുകളിലൂടെ ബീഡിയൂതാന്‍
ശമ്പളം തരില്ലയെന്നാല്‍
ഈ വഴിയ്ക്ക് സാര്‍ വരുമോ?

പതിനാറിന്‍ പട്ടികയുടെ
രാഗമാണോ മാത്തമാറ്റിക്സ്?
കൂട്ടലിന്റെ കിഴിപ്പിന്റെ
തരിയാണോ ഗണിതശാസ്ത്രം?

കണ്ടില്ലേ പൈയുടെ വാല്‍