Wednesday, 20 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്‌.
Text Formatted

ഒന്ന്: ബ്ലഡി മേരി

ന്ന് പുലർച്ച ഏകദേശം മൂന്നു മണിക്ക് മൂത്രമൊഴിക്കുവാനായി ബാത്ത് റൂമിലേക്ക് പോയ സോളമൻ കണ്ണാടിക്കുള്ളിൽ മേരിയുടെ പ്രേതത്തെ കണ്ട് ഭീതിയിൽ നടുങ്ങേണ്ടതിനു പകരം പറന്നു പോകും തുമ്പികളെ  തൊട്ടുനോക്കുന്ന കുട്ടിയേപ്പോലെ ആശ്ചര്യപ്പെട്ടു.

അയാൾക്ക് വളരെ പ്രിയമുള്ള ഭക്ഷണം ആഞ്ഞ് ചവക്കുന്നതിനിടയിലോ ഉറക്കത്തിനിടെ കടന്നു വന്ന ദുഃസ്വപ്നത്തിനിടയിലോ കടിച്ച് മുറിച്ച കവിളിലെ ഒരു ചെറുകഷ്ണം മാംസം തൂങ്ങിയാടുന്നത് നാവുകൊണ്ട് തൊട്ട് നോക്കിയിട്ടും മതിവരാതെ കണ്ണാടിയിൽ നോക്കി കവിളുപൊളിച്ച് കണ്ണൊന്ന് കൂർപ്പിച്ച്, കറന്റ് കട്ടായിരുന്നതിനാൽ മൊബൈൽ ഫ്ലാഷ് വായക്കുള്ളിലേക്ക് പായിക്കുന്ന നേരത്തായിരുന്നു മേരിയുടെ പ്രേതത്തെ സോളമൻ മിന്നലു പോലൊന്ന് കണ്ടത്. അതത്ര യാദൃച്ഛികം ഒന്നുമല്ലായിരുന്നെന്ന് കവിളിനുള്ള് പരിശോധിക്കുന്നതിനിടയിലും മേരി നൽകിയ ദുര്യോഗത്തെ പ്രതി അവളെ ഓർത്തു കൊണ്ട് ബ്ലഡിമേരി ബ്ലഡിമേരി ബ്ലഡി ഫക്കിംഗ് മേരിയെന്ന് മനസിൽ മൂന്നു വട്ടം പുലഭ്യം വിളിച്ച അയാൾക്ക് തീർച്ചയുണ്ടായിരുന്നു.
കണ്ണാടിയിൽ കണ്ട ബ്ലഡിമേരിയുടെ ചേമ്പിൻ തണ്ടു പോലെ തളർന്ന കഴുത്തിലായിരുന്നു ആദ്യം അയാളുടെ ശ്രദ്ധ വന്നു വീണത്.
പിന്നീടത് വേഗത്തിൽ മുഖത്തേയ്ക്ക് ഇഴയുന്നതിനിടെ, ഭയം കൊണ്ടാകണം കൈകളിൽ നിന്നും ഫോൺ താഴെ വീണു വെളിച്ചം മറഞ്ഞു. പിന്നീടെത്ര തിരഞ്ഞിട്ടും പ്രേതത്തെ കണ്ട് കിട്ടാഞ്ഞതിനാൽ ആയിരത്തി അഞ്ഞൂറുകളിൽ ജീവിച്ച, ബ്ലഡി മേരിയെന്ന് ലോകം വിളിച്ച ക്യൂൻമേരിയെ ഓർത്തു കൊണ്ട് കിടക്കയിൽ അയാൾ മലർന്നു കിടന്നു.

ആ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലും അയർലണ്ടിലും സംഭവിച്ചു കൊണ്ടിരുന്ന കത്തോലിക്കാ സഭയുടെ ച്യുതി വീണ്ടെടുക്കുവാൻ മുന്നൂറോളം പ്രൊട്ടസ്റ്റന്റ് മതവിഭാഗക്കാരെ ചുട്ടുകരിച്ച രാജ്ഞി ഗർഭഛിദ്രങ്ങളുടേയും വ്യാജഗർഭധാരണത്തിന്റെയും പേരിൽ കുപ്രസിദ്ധയായിരുന്നു.
പ്രസവ സമയം കഴിഞ്ഞും പെറാതെ സ്വയം ചുങ്ങി തുടങ്ങിയ തന്റെ വയർ നോക്കി നെടുവീർപ്പിട്ട അവർ, മരണശേഷം മെഴുകുതിരി വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ കണ്ണാടികളിൽ പ്രത്യക്ഷപ്പെട്ട് കുട്ടിയെ അന്വേഷിച്ചു. അതോടെ പരിഭ്രാന്തരായ ജനങ്ങൾ രാജ്യത്