Sunday, 17 October 2021

കഥ


Text Formatted
കളിബാധ
Image Full Width
Image Caption
ചിത്രീകരണം: കെ.പി. മുരളീധരന്‍
Text Formatted

വിന്‍സാച്ചന്‍ ഒരു വിടുവായനാണ്. 
ആളുകളുമായി കമ്പനികൂടുമ്പോള്‍ അങ്ങേര് അടിച്ചുവിടുന്ന കഥകളെല്ലാം‍ മിക്കവാറും ഒന്നാന്തരം നുണകളായിരിക്കും. 
എന്നാലും ആ പറച്ചില് കേള്‍ക്കാന്‍ ഒരു രസമുണ്ട്.

""അവന് അന്യായ കാശും പത്രാസുമുള്ളതുകൊണ്ടല്ലേ ഈ വളിപ്പു കേള്‍ക്കാന്‍ വേണ്ടി ഓരോരുത്തന്‍മാര് അവന്റെ മുന്നിപ്പോയി ഇരുന്നുകൊടുക്കുന്നത്?''
വിന്‍സാച്ചന്റെ അളിയന്‍ കുറ്റി ജീജോ ഇടയ്ക്ക് പറയും. 
വെള്ളമടിച്ച് നാറിനടക്കുന്ന 
അവന്റെ വാക്കുകളൊന്നും ആരും മൈന്‍ഡാക്കാറില്ലെങ്കിലും ഈ പറയുന്നതില്‍‍ കുറച്ചൊക്കെ കാര്യമുണ്ട്. ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ കാശുകാരനാണ് 
വിന്‍സാച്ചന്‍.

കാഴ്ചയ്ക്കു തന്നെ മുതലാളിയായ വിന്‍സാച്ചനെ ഞങ്ങള്‍‍ അടുപ്പക്കാര്‍ മാത്രമാണ് അങ്ങനെ വിളിക്കുന്നത്. പുറത്തേക്കൊക്കെ കെ. ടി. സെബാസ്റ്റ്യനെന്നു 
പറഞ്ഞാലേ ആളെ മനസ്സിലാകൂ. അങ്ങനെ മനസ്സിലാക്കുന്നവര്‍ വിന്‍സാച്ചനെ
കണ്ടാല്‍ ഒന്ന് കൂഞ്ഞിനില്‍ക്കും. കാരണം കേരളത്തിലെ വമ്പന്‍ അബ്കാരിയാണ് ഈ കെ. ടി. സെബാസ്റ്റ്യനെന്ന് അറിയാവുന്നവര്‍ക്കറിയാം. 

ഈസ്റ്റ്‍ലാന്റ് എന്നപേരിലുള്ള മൂന്ന് ഡിസ്റ്റലറികള്‍ ഇപ്പോള്‍ വിന്‍സാച്ചന് 
സ്വന്തമായിട്ടുണ്ട്. ദശമൂലാരിഷ്ടത്തിന്റെ ചുവയുള്ള ബ്രാണ്ടി, നറുനീണ്ടി 
രുചിയുള്ള വൈറ്റ് റം, തുളസിമണമുള്ള വിസ്കി എന്നിങ്ങനെ വെറൈറ്റി ടേസ്റ്റുള്ള 
സാധനങ്ങള്‍ വിന്‍സാച്ചന്റെ ഡിസ്റ്റലറികളിലേ ഉണ്ടാക്കുന്നുള്ളൂ. 
ഈസ്റ്റ്‍ലാന്റിന്റെ ടോപ്പ് ഐറ്റം ഡാഡിവര്‍ക്കി എന്നു പറയുന്ന റമ്മാണ്. 
വിന്‍സാച്ചന്റെ മരിച്ചുപോയ അപ്പന്റെ പേരാണ് വര്‍ക്കി.

""അതെപ്പളാടാ അതിരുമ