Wednesday, 20 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 11

വിയന്ന സര്‍ക്കിളിനു ശേഷം

മാനുഷികമായ മറ്റു സാംസ്‌കാരികസംരംഭങ്ങളെയെന്ന പോലെ തുടര്‍ച്ചയില്ലായ്മകളുടേയും അനൈക്യത്തിന്റേയും വ്യത്യസ്ത മാനദണ്ഡങ്ങളുടേയും ഒത്തുചേരായ്മകളുടേയും കഥയാണ് ശാസ്ത്രത്തിനും പറയാനുള്ളത്.

Image Full Width
Image Caption
ഭൗമ ദിനത്തിന്റെ 45-ാം വാര്‍ഷികത്തിന് നാസ പ്രസിദ്ധീകരിച്ച ഭൂമിയുടെ ചിത്രം
Text Formatted

ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ ഔപചാരികവല്‍ക്കരിക്കാനുള്ള (Formalize) വിയന്ന സര്‍ക്കിളിലെ ബുദ്ധിജീവികളുടെ പരിശ്രമം അപൂര്‍ണ്ണമായ ചില ഫലങ്ങളാണ് സൃഷ്ടിച്ചത്. അവരുടെ വിചിന്തനാത്മക പ്രത്യക്ഷവസ്തുവാദ (Logical Positivism) ത്തിനെതിരെ വലിയ വിമര്‍ശങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന വന്നിരുന്നല്ലോ? ഹുസേലിന്റേയും വിറ്റ്‌ജെന്‍സ്റ്റൈന്റേയും കോഡ്‌വെല്ലിന്റെയും
ഹൈഡഗറുടേയും മറ്റും വിമര്‍ശനങ്ങള്‍ക്കൊപ്പം കാള്‍ പോപ്പറുടേയും വില്ലാര്‍ഡ് വാന്‍ ക്വിനിന്റേയും ഗഡമറുടേയും മറ്റും ഇടപെടലുകളുമുണ്ടായിരുന്നു. ശാസ്ത്രസിദ്ധാന്തങ്ങളുടെ തെളിയിക്കലിനേയും പരിശോധനീയതയേയും കുറിച്ചുള്ള പോസിറ്റിവിസ്റ്റുകളുടെ സമീപനങ്ങള്‍ക്കെതിരെ അസത്യവല്‍ക്കരണത്തിന്റെ വഴി നിര്‍ദ്ദേശിച്ച കാള്‍പോപ്പറുടെ രീതിശാസ്ത്രം നാം സങ്കല്‍പ്പിക്കുന്നതിലും കൂടുതല്‍ പ്രശ്നസങ്കീര്‍ണ്ണമായിരുന്നു. ഏതെങ്കിലും ശാസ്ത്രസിദ്ധാന്തത്തെ കുറിച്ച് ഉറപ്പോടെ പറയുന്നതിനു കഴിയാത്ത സ്ഥിതിയാണ് അതു സൃഷ്ടിച്ചത്. ഒരു സിദ്ധാന്തം അസത്യവല്‍ക്കരണത്തെ മറികടക്കുകയും സവിശേഷസന്ദര്‍ഭങ്ങളെ വിശദീകരിക്കുകയും ചെയ്താല്‍ ഭാഗികമായെങ്കിലും അത് ഉറപ്പുള്ള സിദ്ധാന്തമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നുണ്ടാകും. ഭാവിയില്‍ ഇത്തരം സവിശേഷ സന്ദര്‍ഭങ്ങളെയെങ്കിലും വിശദീകരിക്കുന്നതിനുള്ള ശേഷി അതിനുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ കരുതിയേക്കാം. അതിന്റെ സംഭാവ്യതയെ കുറിച്ച് അവര്‍ ആലോചിച്ചേക്കാം. എന്നാല്‍, കാള്‍ പോപ്പര്‍ ഇങ്ങനെയൊരു ഉറപ്പിനെയോ സംഭാവ്യതയേയോ ഒരിക്കലും അംഗീകരിക്കുകയുണ്ടായില്ല. തന്റെ ജീവിതത്തിലുടനീളം ഈ നിര്‍ദ്ദേശത്തെ തീര്‍ത്തും എതിര്‍ക്കുന്ന സമീപനമാണ് കാള്‍ പോപ്പര്‍ സ്വീകരിച്ചത്. അഭ്യൂഹാത്മകരീതിശാസ്ത്രത്തിന് അങ്ങനെ ഒരു നിഗമനം സാധ്യമല്ലെന്നാണ് പോപ്പര്‍ കരുതിയത്. ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നാളെ സൂര്യന്‍ ഉദിക്കില്ലെന്നു ആ