Monday, 18 October 2021

Book Extract


Text Formatted

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്;

ജോണ്‍ എബ്രഹാമിനൊപ്പം

സിനിമ സംവിധായകന്‍ ജോണ്‍ എബ്രഹാമും പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രനും രാജ്ദൂത് ബൈക്കില്‍ നടത്തിയ സൗഹൃദയാത്രകളുടെ ഈ ഓര്‍മക്കുറിപ്പുകള്‍, ജോണ്‍ എന്ന സംവിധായകന്റെയും വ്യക്തിയുടെയും വേറിട്ട ചിത്രങ്ങള്‍ കാണിച്ചുതരുന്നു
 

Image Full Width
Image Caption
ജോണ്‍ എബ്രഹാമും രാജ് ദൂത്‌ ബൈക്കും
Text Formatted

സംവിധായകന്‍ ജോണ്‍ എബ്രഹാമിനെയും പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രനെയും പരസ്പരം ബന്ധിപ്പിച്ച പ്രധാന ഘടകം, ശോഭീന്ദ്രന്റെ രാജ്ദൂത് ബൈക്കായിരുന്നു. ആ ബൈക്കില്‍ ജോണും ശോഭീന്ദ്രനും നടത്തിയ അതിരില്ലാ യാത്രകളുടെ ഓര്‍മപ്പുസ്തകത്തില്‍നിന്നുള്ള ചില ഭാഗങ്ങളാണിത്. ജോണിന്റെ സിനിമാജീവിതവും അലച്ചിലുകളും അരാജകത്വവുമെല്ലാം കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാ പരമ്പരകളുടെ കാണാക്കാഴ്ചകളാണ്. മൂന്നുപതിറ്റാണ്ടിനുശേഷം ശോഭീന്ദ്രന്‍ മാഷ് ഇവയെല്ലാം ഓര്‍ത്തെടുക്കുകയാണ്.

കലക്ടേഴ്‌സ് ബംഗ്ലാവിലെ രാത്രികള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമ്മ അറിയാന്‍ സിനിമയുടെ ഷൂട്ടിംഗിന് അനുമതി തേടി രാത്രി പതിനൊന്നുമണിക്ക് കലക്ടറുടെ ബംഗ്ലാവിലേക്കുപോകാന്‍ ജോണ്‍ കണ്ടെത്തിയ ന്യായം ഇതായിരുന്നു: ജില്ലാ കലക്ടര്‍ ഉറങ്ങാന്‍ പാടില്ല.

ജോണ്‍ ഒരിക്കലും സമയകാലങ്ങളുടെ തടവറകളിലായിരുന്നില്ല.
കാവ്യാത്മകമായ ഒരു പ്രയോഗം മാത്രമായി ഇതു വായിക്കുന്നവര്‍ക്ക് ഒരു പക്ഷെ തോന്നിയേക്കാം.

john
ചിത്രീകരണം: ദേവപ്രകാശ്

ജോണിനൊപ്പമുണ്ടായിരുന്ന അനുഭവത്തിന്റെ ഇന്നലെകള്‍ അത്രമേല്‍ അസാധാരണമായിരുന്നതുകൊണ്ട് എനിക്ക് അങ്ങനെ പറയാനാണ് തോന്നുന്നത്. കേരളത്തിലുടനീളം ജോണിന് സുഹൃത്തുക്കളുണ്ടായിരുന്നു. ദീര്‍ഘകാലം ജോണുമായി അടുത്തിടപഴകുകയും സഞ്ചരിക്കുകയും ചെയ്ത എത്രയോ പേരുണ്ടാവും. അവരും എന്നെക്കാള്‍ കൂടുതലായി ജോണിനെ മനസ്സിലാക്കുകയും ഓര്‍മകളിലൂടെ കടന്നുപോവുകയും ചെയ്തിട്ടുണ്ടാവും. എന്നെങ്കില