Monday, 18 October 2021

ആത്മകഥ


Text Formatted

മൊളക്കാല്‍മുരുവെന്ന പാഠപുസ്തകം- 6

നമ്മ കന്നട രാജ്യോത്സവം

Image Full Width
Image Caption
പ്രൊഫ. ടി. ശോഭീന്ദ്രന്‍, പഴയ ചിത്രം
Text Formatted

20

ന്നട രാജ്യോത്സവം നവംബര്‍ ഒന്നാം തീയതിയാണ്.
കര്‍ണാടകയുടെ എല്ലാ ഇടങ്ങളിലും അത് വലിയൊരു ഉത്സവമാണ്. മലയാളികളുടെ കേരളപ്പിറവി ആഘോഷം പോലെ. എന്നാല്‍ ബാംഗ്ലൂരിലുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം മുമ്പൊക്കെ ആ ദിവസം ഒരു പേടിസ്വപ്നമായിരുന്നു. മലയാളികളും തമിഴന്മാരും അന്ന് കടതുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്യില്ല. കന്നടിഗര്‍ പ്രാദേശികവാദം ഒരു തീവ്രവാദമായി മാറുന്നതിന്റെ അനുഭവങ്ങള്‍ ബാഗ്ലൂരില്‍ കുറച്ചു വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നു. പൊലീസും മറ്റു നിയമസംവിധാനങ്ങളും നോക്കുകുത്തിയാവുന്നു.
കന്നട പ്രാദേശികവാദത്തിന്റെ അന്നത്തെ നേതാവ് വാട്ടാല്‍ മദപ്പ നാഗരാജനായിരുന്നു. കന്നട ചലുവലിഗെ എന്നൊരു പാര്‍ട്ടി അവര്‍ രൂപീകരിച്ചു. നമ്മുടെ നാട് നമ്മുടേത് എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ബാംഗ്ലൂര്‍ പോലുള്ള വലിയ നഗരങ്ങളില്‍ മലയാളികളുടെ മുന്നേറ്റം ഉണ്ടാക്കിത്തീര്‍ത്ത അസ്വസ്ഥതയാണ് അവരെ കലാപത്തിലേക്ക് നയിച്ചത്. പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ അവര്‍ തെരുവുകളിലും പട്ടണങ്ങളിലും ഇറങ്ങി മറുനാട്ടുകാരുടെ കടകളും സ്ഥാപനങ്ങളും അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വാഹനങ്ങള്‍ കത്തിച്ചു.
ഇതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞവര്‍ഷത്തിലും പത്രങ്ങളില്‍ വായിച്ചിരുന്നു. കര്‍ണാടകയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം അത്രവലുതായിരുന്നു. നഗരങ്ങളില്‍ ജീവിക്കാനുള്ള വഴി തേടി വന്ന മറുനാട്ടുകാര്‍ ധാരാളമുണ്ടായിരുന്നു. ഗ്രാമങ്ങളിലാകട്ടെ മറുനാട്ടുകാരെ അന്ന് കാണാനുമുണ്ടായിരുന്നില്ല. 

മൊളക്കാല്‍മുരുവിലെ ഒരേയൊരു മറുനാട്ടുകാരനായ എന്നോട് ആദ്യമൊക്കെ ഇന്നാട്ടുകാര്‍ക്ക് തോന്നിയത് ഒരു കൗതുകമായിരുന്നെങ്കില്‍ പിന്നീടതൊരു കറകളഞ്ഞ സ്നേഹം മാത്രമായാണ് ഞാന്‍ അനുഭവിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ആള്‍ മുതല്‍ ഏറ്റവും മേല്‍ത്തട്ടിലുള്ളവര്‍ വരെ അവരുടെ സ്നേഹബന്ധനത്തില്‍ എന്നെ ചേര്‍ത്തുനിര്‍ത്തി.
ബാംഗ്ലൂര്‍ നഗരത്തില്‍ മറുനാട്ടുകാര്‍ക്കെതിരെ കലാപത്തിന് കോപ്പുകൂട്ടുമ്പോള്‍ മൊളക്കാല്‍മുരുവിലെ നാട്ടുകാര്‍ അവരുടെ രാജ്യോത്സവത്തിന് എന്നെ അധ്യക്ഷനാക്കി വച്ചുകൊണ്ട് പ്രസംഗിക്കാന്‍ ക്ഷണിക്കുകയായിരുന്നു. അതിന് കാരണക്കാരനായത് മൊളക്കാല്‍മുരുവില്‍ അന്നത്തെ ഒരേയൊരു ഡോക്ടറേറ്റ