Wednesday, 20 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 11

ഇന്ദിരാഗാന്ധിയും സുള്‍ഫിക്കര്‍ അലി ഭൂട്ടോയും​​​​​​​

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസവും പീഡനവും അനുഭവിച്ച പലരെയും മെന്‍സ് കോളജില്‍ ചേര്‍ന്നപ്പോള്‍ കാണാനിടയായി. അപ്പോഴാണ് മാധ്യമങ്ങളില്‍ വന്നിരുന്നതെല്ലാം അപ്പാടെ വിശ്വസിച്ചിരുന്ന എന്നെ പോലെയുള്ളവര്‍ എങ്ങനെ കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത്

Image Full Width
Image Caption
ഇന്ദിരാഗാന്ധി / Phone: Wikimedia Commons
Text Formatted

1977 മാർച്ചിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം റേഡിയോയില്‍ നിന്ന് ഇന്ദിരാഗാന്ധി പരാജയപ്പെട്ട വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. 
എന്റെ ഡിഗ്രി കോഴ്‌സ് അവസാനിക്കാറായ സമയമായിരുന്നു അത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കേരളീയര്‍ അടിയന്തരാവസ്ഥ കൊണ്ടുവന്ന ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിക്കാരെ കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളിലും അത്തവണ വിജയിപ്പിച്ചു. ദിവസവും റേഡിയോയില്‍ ഇന്ദിരാഗാന്ധിക്കുള്ള സ്തുതിഗീതങ്ങള്‍ കേട്ട് പുളകം പൂണ്ടിരുന്ന ഞാനുള്‍പ്പെടെയുള്ള ശരാശരി മലയാളികളെ ഈ വാര്‍ത്ത ഞെട്ടിച്ചു.

അപ്പോള്‍ എന്റെ ക്ലാസ്‌മേറ്റ് ലളിതയെ ഞാന്‍ ഓര്‍ത്തു.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ലളിതമായി വസ്ത്രധാരണം ചെയ്തു വന്ന ലളിത ഡിഗ്രിക്ക് ചേര്‍ന്ന ദിവസം തന്നെ ഞാനുമായി അടുത്തിരുന്നു. ഒഴിവു സമയങ്ങളില്‍ അടിയന്തരാവസ്ഥക്കും ഇന്ദിരാഗാന്ധിക്കും എതിരായി അവള്‍ സംസാരിച്ചു. ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആയ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥക്കെതിരായി നടന്നിരുന്ന ചലനങ്ങളെക്കുറിച്ചൊക്കെ അവള്‍ പറയുമായിരുന്നു. എല്ലാ കാര്യങ്ങളിലും ഉറച്ച അഭിപ്രായം ഉണ്ടായിരിക്കുകയും മറ്റു പെണ്‍കുട്ടികളുടെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞു മാറിയിരിക്കുകയും ചെയ്ത ലളിതയെ ഞാന്‍ ഇഷ്ടപ്പെട്ടു. എന്നാല്‍, കൂട്ടം കൂടി പ്രസരിപ്പോടെ ഉല്ലസിക്കുന്നവരെയും, എനിക്കിഷ്ടമായിരുന്നു. വിദഗ്ധമായി അധ്യാപകരുടെ കണ്ണ് വെട്ടിച്ച് ക്ലാസിലിരുന്ന് മില്‍സ് ആന്റ് ബൂണ്‍സ് നോവലുകള്‍ വായിക്കുകയും, എന്നാല്‍ പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തിരുന്ന മിടുക്കികളോട് അല്പം ആദരവും തോന്നി. ക്ലാസ്സില്‍ പഠിക്കുന്നവരോട് മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് അന്നൊക്കെ സൗഹാര്‍ദ്ദത്തിന് അവസരമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും പരസ്പരം ഏതെങ്കിലുമൊക്കെ തരത്തില്‍ അങ്ങോട്ടു