Wednesday, 20 October 2021

Sketching My Past


Text Formatted
ഓളം വെട്ടും ഓരിയിടലും
Image Full Width
Image Caption
വിധു വിന്‍സെന്റ്‌
Text Formatted

സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം ഇന്ദിരാഗാന്ധിയുടെ പടം വച്ചിരുന്ന ഒരു വീട്. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ വോട്ടുചെയ്ത് ജയിപ്പിച്ച കുടുംബങ്ങളിലൊന്ന്. അന്ന് ആ വീട്ടിലുണ്ടായിരുന്ന ഒരു കുട്ടി ഏറെ മാറിപ്പോയ ഒരാളായി ഇന്ന് ആ വീടിനെ ഒന്നുതിരിഞ്ഞുനോക്കിയാലെങ്ങനെയിരിക്കും? 
 

1

1975 മെയ് മാസത്തിലാണ് എന്റെ അമ്മയ്ക്ക് ടീച്ചറായി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവായത്. ആ മാസം 26-ന് ജോയിന്‍ ചെയ്യണമെന്നായിരുന്നു ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നത്.


12

എന്റെ അച്ഛനും സ്‌കൂള്‍ അധ്യാപകനായിരുന്നു. എനിക്ക് ഒരു അച്ചാച്ചനും ഉണ്ടായിരുന്നു. ഞാന്‍ എവിടെയായിരുന്നു എന്നറിയാന്‍ മമ്മിയുടെ വയറ്റിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാല്‍ മതി.