Thursday, 21 October 2021

The Economy of India


Text Formatted

പി.പി.പി: നാട്ടാരറിയാതെയുള്ള ​​​​​​​വിറ്റുതുലയ്ക്കല്‍ 


നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ പി.പി.പി നിര്‍ദേശം, പൊതു-സ്വകാര്യ സംരംഭം എന്ന ഓമനപ്പേരിട്ട് പൊതുമുതല്‍ കുത്തിച്ചോര്‍ത്തുന്നതിനുള്ള അവസരമൊരുക്കുമെന്ന വിമര്‍ശനം ഉന്നയിക്കുകയാണ് ലേഖകന്‍

Image Full Width
Image Caption
ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 ലെ ബജറ്റ് അവതരണത്തിന് പാര്‍ലമെന്റിലെത്തുന്നു, ഹിമാചല്‍ പ്രദേശ് ധനമന്ത്രി അനുരാഗ് സിങ് താക്കൂര്‍ സമീപം. / Photo: Wikimedia Commons
Text Formatted

കോവിഡ് കാലത്ത് 20,000 പുതിയ ബസ്സുകള്‍, 15000 നവ സ്‌കൂളുകള്‍, 7 പുതുതുറമുഖങ്ങള്‍, 100 പുതിയ സൈനിക സ്‌കൂളുകള്‍ ! ഇത്രയും കൂടി  കിട്ടും എന്നറിയുമ്പോള്‍ ആര്‍ക്കും തോന്നും ഒരു സന്തോഷം. തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളില്‍ വാരിക്കോരി ചെലവാക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആ സന്തോഷം അവിടങ്ങളിലെങ്കിലും ഇരട്ടിക്കും. പി.പി.പി (പബ്ലിക് - പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്)യെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ ഒരു വിധക്കാരെയൊക്കെ രോമാഞ്ചകഞ്ചുകമണിയിക്കുകയും ചെയ്യും.

ആ ബെഞ്ചിലടിയുടെ പിന്നിലുള്ളത് കമ്പോള മൗലികതാവാദം തന്നെ

രണ്ട് പൊതുമേഖലാ ബാങ്കുകള്‍, ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി,  എയര്‍ ഇന്ത്യ, എല്‍.ഐ.സി എന്നിവക്ക് പുറമെ, ബി.ഇ.എം.എല്‍, ബി.പി.സി.എല്‍, ഷിപ്പിങ്ങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഷെയറുകളും വില്‍പ്പനക്ക് വെച്ചിരിക്കുന്നു എന്നു കൂടി കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നവരേറെയാണ്. ഇതൊക്കെയും 2022 ന് മുമ്പായി ചെയ്ത് തീര്‍ക്കുമത്രെ! ഇങ്ങനെ ഓരോന്ന് വില്‍ക്കുന്ന കാര്യം ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിക്കുമ്പോഴും ട്രഷറി ബെഞ്ച് ഭരണകക്ഷി എം.പിമാര്‍ ബെഞ്ചിലടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. ജന്മനിയോഗം നിറവേറ്റപ്പെട്ട സന്തോഷമായിരുന്നു ആ മുഖങ്ങളിലാകെ. വില്‍ക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് നാം ഇവിടെയിരിക്കുന്നത് എന്ന മട്ടായിരുന്നു അവര്‍ക്കൊക്കെയും.

നികുതി പതിവ് പോലെ മതി എന്നാണ് പ്രഖ്യാപനം! എന്നു വെച്ചാല്‍, വന്‍കിടക്കാര്‍ക്കുള്ള നികുതിയിളവും നികുതി വേണ്ടെന്നു വെക്കലും ഇനിയും തുടരും എന്നു തന്നെ മലയാളം

മക്കാര്‍ത്തിയുടെ കാലത്ത് ഫുട്ബാള്‍ നിരോധിക്കണം എന്ന ആവശ്യമുയര്‍ത്തിയത്, ആ ടീം സ്പിരിറ്റ് ആളുകളെ സോഷ്യലിസത്തിലേക്ക് നയിക്കും എന്ന് ഭയപ്പെട്