Monday, 18 October 2021

Theatre


Text Formatted

നാട്ടുനാടകരാവുകള്‍

നാടകങ്ങള്‍ പൂത്തുതളിര്‍ത്തിരുന്ന നാട്ടിന്‍പുറരാത്രികളെയും അവിടുത്തെ കലാകാരന്മാരെയും കുറിച്ച് ഒരു ഓര്‍മക്കുറിപ്പ്‌
 

Image Full Width
Image Caption
എ.ശാന്തകുമാർ
Text Formatted

രങ്ങ് ജ്വലിപ്പിച്ച് പൊലിഞ്ഞു പോകുന്ന നാട്ടുനാടകങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു എന്റെ ഗ്രാമം. തെക്ക് പൂനൂര്‍ പുഴയും, പടിഞ്ഞാറ് കോഴിക്കോട് നഗരവും വടക്ക് കക്കോടി ഗ്രാമവും, കിഴക്ക് വീണ്ടും പൂനൂര്‍ പുഴയും അതിരിടുന്ന കരുവട്ടൂര്‍ എന്ന നാടകഗ്രാമം. 

നവംബര്‍മാസത്തിന്റെ ഇളംകുളിരിനൊപ്പം ഇവിടുത്തെ രാത്രികളില്‍ നാടകങ്ങള്‍ പൂക്കുമായിരുന്നു. എണ്ണമറ്റ കലാസമിതികള്‍ മൊട്ടിട്ട ഇവിടെ നാടകങ്ങള്‍ക്ക് പൂക്കാതിരിക്കാനാവുമായിരുന്നില്ല! തിക്കോടിയന്റെയും തോപ്പില്‍ ഭാസിയുടെയും സില്‍ ജോസിന്റെയും മരട് രഘുനാഥിന്റെയും ഇ.കെ അയമുവിന്റെയും കെ.ടിയുടെയും താജിന്റെയും നാടകങ്ങള്‍ ഞങ്ങളുടെ വേനല്‍ക്കാല രാത്രികളിലേക്ക് വിരുന്നെത്തിയിരുന്നു. ചൂടും, കുളിരും തിരുവാതിരനിലാവും ശിവരാത്രി ചന്തവും നിറഞ്ഞ രാത്രികളില്‍ നാടകങ്ങള്‍ നട്ട ഒരുപാട് പ്രതിഭകളുണ്ടായിരുന്നു ഞങ്ങളുടെ ദേശത്ത്. 

അധികമാരാലും അറിയപ്പെടാതെ പോയവര്‍. സ്വന്തം ദേശത്ത് മാത്രം പ്രശസ്തരായവര്‍, ദേശത്തിനപ്പുറത്തേക്ക് സ്വന്തം പേരും പെരുമയും ഊതിപ്പറപ്പിക്കാനറിയാത്തവര്‍. എങ്കിലും അവര്‍ സ്വന്തം നാട്ടുവാസികളെ അഹ്ലാദിപ്പിക്കാന്‍ നാടകകളരിയുമായി നടന്നവരായിരുന്നു! 

haridasan master
പി.കെ ഹരിദാസന്‍ മാസ്റ്റര്‍

അതില്‍ പ്രഥമഗണനീയനായിരുന്നു പി.കെ ഹരിദാസന്‍ മാസ്റ്റര്‍! ഞങ്ങളുടെ പറമ്പില്‍ ഗ്രാമത്തിലെ യുവജനകലാസമിതിയായിരുന്നു മാഷുടെ നാടകതട്ടകം. എല്ലാ തിരുവാതിര രാവുകളിലും അരങ്ങേറുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ മൂന്നോ, നാലോ നാടകങ്ങളുണ്ടാവുമായിരുന്നു. അവയൊക്കെ സംവിധാനം ചെയ്തത് ഹരിദാസന്‍മാഷ് തന്നെ. പ്രശസ്ത എഴുത്തുകാരുടെ നാടകങ്ങളായിരുന്നു പ്രധാനനാടകം. ചെറുപ്പക്കാര്‍ക്ക് വേണ്ടി ഏകാങ്കനാടകം കുട്ടികള്‍ക്ക് വേണ്ടി ബാലനാടകം. മൂന്നും ഒരുക്കിയത് ഹരിദാസന്‍ മാഷുടെ കരങ്ങളാല്‍ തന്നെ. 

അന്ന് കുട്ടിയായിരുന്ന ഞാന്‍ ബാലനാടകങ