Wednesday, 20 October 2021

Myanmar Coup


Text Formatted

മ്യാന്‍മറില്‍ തിരിച്ചെത്തുന്ന ഗാരിസണ്‍ സ്റ്റേറ്റ്

രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ക്രമം പൂർണ്ണമായും സൈന്യത്തിന് ചുറ്റും വലയം വെക്കുന്ന, ഒരു സമ്പൂർണ്ണ ഗാരിസണ്‍ സ്റ്റേറ്റിലേക്കുള്ള തിരിച്ചു പോക്കാണ് മ്യാന്‍മറിലെ സെെനിക അട്ടിമറി സൂചിപ്പിക്കുന്നതെന്ന് ലേഖകന്‍

Image Full Width
Image Caption
സൈനിക നടപടിക്കെതിരെയുള്ള പ്രതിഷേധം മ്യാന്‍മറില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉയര്‍ത്തിപ്പിടിച്ച മൂന്നു വിരലുകള്‍ പ്രതിഷേധ മുദ്രയായി പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്
Text Formatted

മ്യാന്‍മറില്‍ പട്ടാള അട്ടിമറിയുടെ സാധ്യതയെക്കുറിച്ച് നിലനിന്നിരുന്ന ഭയാശങ്കകള്‍ ഫെബ്രുവരി ഒന്ന് പുലര്‍ച്ചെ യാഥാര്‍ഥ്യമാവുകയായിരുന്നു. മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചി, പ്രസിഡന്റ് വിന്‍ മിന്റ് തുടങ്ങി, സര്‍ക്കാരിലെ പ്രധാനികളെ തടങ്കലില്‍ വെച്ചും, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുമാണ് രാജ്യത്തെ അതിശക്തരായ സൈന്യം ഇത് സാധ്യമാക്കിയത്. കാലാകാലങ്ങളായി ഒരു ഗാരിസണ്‍ സ്റ്റേറ്റിന്റെ (അക്രമത്തില്‍ വൈദഗ്ധ്യമുള്ള ആള്‍ (സൈനികന്‍) നേതൃ പദവിയിലിരിക്കുന്ന, രാജ്യത്തെ സാമൂഹിക സാമ്പത്തിക ക്രമം സൈന്യത്തിന് ചുറ്റും വലയം വെക്കുന്ന ഭരണക്രമം. 1941ല്‍ ഹാരോള്‍ഡ് ലാസ്‌വെല്‍ മുന്നോട്ടു വച്ച വികസന നിര്‍മ്മിതിയാണിത്) മൂല്യങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും നിലനിന്ന മ്യാന്‍മറില്‍, സര്‍വ്വസൈന്യാധിപനായ മിന്‍ ഓങ് ഹ്ലെയ്ങിന്റെ നേതൃത്വത്തിലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. 

ഫെബ്രുവരി 1-ന് ആരംഭിക്കുന്ന പുതിയ പാര്‍ലമെന്റ് സെഷന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് Tatmadaw (മ്യാന്‍മർ സായുധ സേനയുടെ ഔദ്യോഗിക നാമം) സര്‍ക്കാറിനെതിരെ ഈ നിര്‍ദ്ദയ നടപടി സ്വീകരിച്ചത്. നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈന്യത്തിനും സര്‍ക്കാരിനുമിടയില്‍ ഉയര്‍ന്നുവന്ന അസ്വാരസ്യങ്ങളുടെ പര്യവസാനമായി വേണം പുതിയ സംഭവവികാസങ്ങളെ നോക്കിക്കാണാന്‍. ആകെ സീറ്റുകളുടെ 80 ശതമാനത്തിലധികം നേടി, സൂ ചിയുടെ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി (NLD) ആണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കരുത്തു കാട്ടിയത്.

തെരഞ്ഞെടുപ്പില്‍ സെെന്യത്തിനേറ്റ തിരിച്ചടി "ട്രംപിയന്‍'' ശൈലിയിലുള്ള ആരോപണങ്ങളിലും, തദ്വാര ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിലുമാണ് കലാശിച്ചത്.

എന്നാല്‍ സൈന്യവും അതിന്റെ സില്‍ബന്ധികളും