Wednesday, 20 October 2021

Children's Book


Text Formatted

നല്‍കുന്ന മരം

ലോകത്തെ ബാലസാഹിത്യ പുസ്തകങ്ങളിലെ ക്ലാസിക് ആയ ഷെല്‍ സില്‍വര്‍സ്‌റ്റൈനിന്റെ The Giving Tree എന്ന അമേരിക്കന്‍ ചിത്ര പുസ്തകത്തെക്കുറിച്ച്
​​​​​​​

Image Full Width
Text Formatted

ത് ഒരു ബാലസാഹിത്യ കൃതിയാണോ അതോ ഒരു തത്വചിന്താ പുസ്തകമോ? ഷെല്‍ സില്‍വര്‍സ്റ്റൈനിന്റെ The Giving Tree വായിക്കുന്ന ആരുടെയും മനസ്സില്‍ ഉയരാവുന്ന ചോദ്യമാണിത്. പക്ഷേ, ഏത് മഹദ് കൃതിയാണ് ഒരു തത്വചിന്താ പുസ്തകം ആവാത്തത് എന്ന മറുചോദ്യമായിരിക്കാം തിരികെ ലഭിക്കുക. ലോകത്തെ ബാലസാഹിത്യ പുസ്തകങ്ങളിലെ ഒരു ക്ലാസിക് ആണ് ഈ അമേരിക്കന്‍ ചിത്ര പുസ്തകം. 

shel silverstein
ഷെല്‍ സില്‍വര്‍സ്റ്റൈന്‍

ഒരിക്കല്‍ ഒരിടത്തൊരു മരമുണ്ടായിരുന്നു എന്ന സാധാരണ പ്രസ്താവനയോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. അവള്‍ക്ക് ഒരു കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും കുട്ടി വരും. അവന്‍ മരത്തില്‍ നിന്നു പൊഴിയുന്ന ഇലകള്‍ പെറുക്കും. ഇലകള്‍ കൊണ്ട് കിരീടം ഉണ്ടാക്കി കാട്ടിലെ രാജാവായി കളിക്കും. അവന്‍ മരത്തില്‍ വലിഞ്ഞു കയറും. ചില്ലകളിലൂഞ്ഞാലാടും. മരത്തിന്മേലിരുന്നു പഴം പറിച്ചു തിന്നും. മരവുമായവന്‍ ഒളിച്ചു കളിക്കും. ക്ഷീണിക്കുമ്പോള്‍ ആ മരത്തണലിലിരുന്നവന്‍ ഉറങ്ങും. ആ കുട്ടിക്ക് മരത്തിനെ എന്ത് ഇഷ്ടമായിരുന്നു! മരം വളരെ സന്തുഷ്ടമായിരുന്നു. മരത്തിന്മേല്‍ കുട്ടി വരച്ചു വച്ചു, Me + T.

പക്ഷേ, കാലം മുന്നോട്ടു പോയി. കുട്ടി വലുതായി. മരം മിയ്ക്കപ്പോഴും ഒറ്റയ്ക്കായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടി മരത്തിനടുത്തേക്കു വന്നു. ആഹ്ലാദത്തോടെ മരം പറഞ്ഞു, വരൂ കുട്ടീ, എന്റെ മേല്‍ കയറൂ, എന്റെ ശിഖരങ്ങളിലൂഞ്ഞാലാടൂ. എന്റെ പഴങ്ങള്‍ കഴിക്കൂ, എന്റെ തണലില്‍ വിശ്രമിക്കൂ. സന്തോഷവാനാവൂ. 

TREE

മരം കേറിക