Monday, 18 October 2021

Farmers Protest


Text Formatted

കര്‍ഷക സമരത്തെ കാപ്പിറ്റലൈസ് ചെയ്യാന്‍ തക്ക
വിശ്വാസ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ല

എന്തെങ്കിലും തരത്തിലുള്ള വിശ്വാസ്യത ഉള്ളത് ഭരണത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കല്ല, ഭരണത്തില്‍ ഇല്ലാത്ത ഇടതുപക്ഷത്തിനാണ് 

Image Full Width
Image Caption
വെങ്കിടേഷ് രാമകൃഷ്ണന്‍
Text Formatted

കെ. കണ്ണന്‍: കര്‍ഷക സമരം 75 ദിവസം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യയുടെ സമീപകാലചരിത്രത്തില്‍ ഇത്ര രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക പ്രാധാന്യവും പ്രത്യാഘാതവുമുണ്ടാക്കിയ ഒരു സമരം ഉണ്ടായിട്ടില്ലെന്നുപറയാം. പങ്കാളിത്തത്തിന്റെയും സമരരീതിയുടെയും കാര്യത്തില്‍ മാത്രമല്ല, കക്ഷിരാഷ്ട്രീയത്തില്‍നിന്ന് ഉപരിയായി ഇന്ത്യയുടെ കര്‍ഷക സമൂഹത്തെ രാഷ്ട്രീയമായി ഒന്നിപ്പിക്കാനുള്ള ഒരു പൊട്ടന്‍ഷ്യല്‍ ഉള്‍ക്കൊള്ളുന്ന മുന്നേറ്റമെന്ന രീതിയില്‍ കൂടിയുള്ള പ്രാധാന്യം ഈ പ്രക്ഷോഭത്തിനുണ്ട്. തുടക്കം മുതല്‍ പ്രക്ഷോഭത്തെ സൂക്ഷ്മായി നിരീക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക്, പരിസമാപ്തി എങ്ങനെയായാലും കര്‍ഷക സമരത്തെ താങ്കള്‍ എങ്ങനെയാണ് രേഖപ്പെടുത്തുക?

വെങ്കിടേഷ് രാമകൃഷ്ണന്‍: നരേന്ദ്രമോദിയുടെ കേന്ദ്രാധികാരത്തിലേക്കുള്ള വരവിനും അതിനുശേഷം ആറുവര്‍ഷത്തെ ഭരണത്തിനും പുറകില്‍ രണ്ട് ഘടകങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന്, പ്രകടമായ ഹിന്ദുത്വ. 2013ല്‍ പശ്ചിമ ഉത്തര്‍പ്രദേശില്‍, ഇപ്പോഴത്തെ കര്‍ഷക സമരത്തില്‍ നിര്‍ണായക ഘടകമായ കര്‍ഷകരൊക്കെയുള്ള പ്രദേശങ്ങളായ മുസഫര്‍ നഗര്‍, ഷാംലി ഭാഗങ്ങളിലുണ്ടായ വര്‍ഗീയ കലാപമായിരുന്നു 2014 ലെ മോദിയുടെ വരവിന്റെ ഒരു പ്രധാന ഫാക്ടര്‍. അതിനുമുമ്പ്, രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്തുണ്ടായ അഴിമതി ആരോപണങ്ങളൊക്കെയുണ്ട്. കൃത്യമായും ഇന്ത്യയിലെ ഒരു വൈമര്‍ റിപ്പബ്ലിക്കായി യു.പി.എ-രണ്ട് മാറിയിരുന്നു. അഴിമതിയാരോപണങ്ങളെയും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തെയും കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി. ഇതോടൊപ്പം തീവ്രമായ ധ്രുവീകരണത്തോടെയുള്ള വര്‍ഗീയതയും കൂടിയായപ്പോഴാണ് 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നത്. അതിനുശേഷം ഹിന്ദുത്വ അജണ്ടയിലൂടെ- ലവ് ജിഹാദ് പോലുള്ള കാര്യങ്ങള്‍, ഭക്ഷണ നിരോധനങ്ങള്‍, വീടുകളില്‍ കയറി അവിടെ സൂക്ഷിച്ചിരിക്കുന്ന മാംസം പശുവിന്‍േറതാണോ എന്നു നോക്കി ആളുകളെ അടിച്ചുകൊല്ലുക- വളര്‍ത്തിക്കൊണ്ടുവന്ന ഒരു രാഷ്ട്രീയ പ്രക്രിയ, ഇതിന് സമാന്തരമായി സാമ്പത്തികരംഗത്ത് എല