Tuesday, 19 October 2021

Industrial pollution


Text Formatted

ഏലൂര്‍- എടയാര്‍ വ്യവസായ മേഖലയില്‍
അടിയന്തരമായി വേണം; കെമിക്കല്‍ സേഫ്റ്റി ഓഡിറ്റ് 

ഏലൂര്‍- എടയാര്‍ മേഖലയില്‍ വാതകച്ചോര്‍ച്ചയും അഗ്‌നിബാധയും നിത്യസംഭവങ്ങളാകുകയാണ്. ജനുവരി 17ന് എടയാറിലുണ്ടായ വന്‍ തീപിടുത്തം രാസ ദുരന്തമായി മാറാതിരുന്നത് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടല്‍ മൂലമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ലേഖകന്‍

Image Full Width
Image Caption
അഗ്നിബാധയില്‍ ചാമ്പലായ ഓറിയോണ്‍ കമ്പനി
Text Formatted

2021 ജനുവരി 17ന് രാത്രി 11.40 ന് എടയാര്‍ വ്യവസായ മേഖലയിലെ ഓറിയോണ്‍ എന്ന തിന്നറും സോള്‍ വെന്റും ഉണ്ടാക്കുന്ന (കമ്പനി ഉടമ പറയുന്നത്) കമ്പനിയിലുണ്ടായ വന്‍ തീപിടുത്തം രാസദുരന്തമായി മാറാതിരുന്നത് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും അവസരോചിത ഇടപെടല്‍ മൂലമാണ്. എന്നിട്ടും തൊട്ടടുത്ത ജനറല്‍ കെമിക്കല്‍സ് എന്ന തിന്നറും വുഡ് സീലറുമുണ്ടാക്കുന്ന ഒരു കമ്പനി പൂര്‍ണമായും ശ്രീകോവില്‍ ഇന്റസ്ട്രീസ് എന്ന ടയര്‍ ഷെട്രിംഗ്  കമ്പനി ഭാഗികമായും കത്തിയമര്‍ന്നു. ഗൂരുവായൂരില്‍ നിന്നടക്കം വന്ന 32 യൂണിറ്റ് ഫയര്‍ഫോഴ്‌സ് നാലു മണിക്കൂര്‍ പണിപ്പെട്ടാണ് തീയണച്ചത്.
17 ന് രാത്രിയുണ്ടായ ശക്തമായ മിന്നലിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന വാദമാണ് ഉടമ ശ്രീജിത് ഉന്നയിക്കുന്നത്. എന്നാല്‍ ഈ വാദം അഗ്‌നിശമന സേന തള്ളിക്കളയുന്നു.

Fire
ജനുവരി 17ന് രാത്രി എടയാര്‍ വ്യവസായ മേഖലയിലെ ഓറിയോണ്‍ കമ്പനിയിലുണ്ടായ തീപിടുത്തം

ഓറിയോണ്‍ കമ്പനിയുടെ തൊട്ടു മുമ്പിലുള്ള ശ്രീകോവില്‍ കമ്പനിയിലെ രണ്ടു ജീവനക്കാരാണ് തീപിടുത്തം കാണുന്നതും ഓറിയോണ്‍ കമ്പനിയുടെ ഒന്നാം നിലയിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ട് തൊഴിലാളികളെ വിളിച്ചുണര്‍ത്തി രക്ഷപ്പെടുത്തുകയും ചെയ്തത്. അവര്‍ ഉണര്‍ത്തില്ലായിരുന്നുവെങ്കില്‍ രണ്ടു തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെടുമായിരുന്നു എന്നുമാത്രമല്ല ദുരന്തവ്യാപ്തി നമുക്ക് ഊഹിക്കാവുന്നതിനപ്പുറമാകുമായിരുന്നു.

ഓറിയോണിലെ തീനാളങ്ങള്‍ തൊട്ടടുത്ത ജനറല്‍ കെമിക്കല്‍സിനെയും വിഴുങ്ങി നേരെ മുമ്പില്‍ പത്തു മീറ്ററിനപ്പുറത്തുള്ള സി.ജി ലൂബ്രിക്കന്റ് എന്ന വേസ്റ്റ് ഓ