Tuesday, 19 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

രണ്ട് : പുനരുജ്ജീവനത്തിന്റെ പുസ്തകവും കുറിപ്പുകളും

റ്റയ്ക്ക് മൂത്രമൊഴിക്കുവാന്‍ പോകുന്നതിനു ഭയമായതിനാല്‍ ഇരുപത്തിയൊന്നാം ഓര്‍മ സോളമനേയും ഒന്നാം ഓര്‍മയേയും കൂടെക്കൂട്ടി. ഓര്‍മ്മകള്‍ക്ക് ഇരുട്ട് ഭയമായിരുന്നു എങ്കിലും നിശബ്ദതയുടെ അംശങ്ങള്‍ പറ്റിപ്പിടിച്ച രാത്രിയിലേക്ക് ഉറക്കമില്ലായ്മകള്‍ തുറന്നു വിട്ട് മറ്റാരുടെയെങ്കിലും ഉറക്കത്തിലള്ളിപ്പിടിച്ച് അവരതില്‍ കഥ പറഞ്ഞു. ഉറക്കമെന്ന സ്ത്രീ അലക്കിവിരിച്ചിട്ട വെള്ള കിടക്കവിരിയിലേക്ക് ചിത്രപ്രക്ഷേപണി പ്രതിഫലിപ്പിച്ച് ചിത്രങ്ങളോടിപ്പിച്ചു. സ്വപ്നങ്ങള്‍ അവരിലൂടെ പിറന്നു. സോളമനും ഒന്നാം ഓര്‍മയും കൂടെ ഇരുപത്തി ഒന്നാം ഓര്‍മയെ മൂത്രമൊഴിപ്പിക്കുവാന്‍ ഹാളിലെ ബാത്ത് റൂമിലേക്ക് കൊണ്ടു വന്നു.

""അതേ. വാതില്‍ അടയ്ക്കണ്ട. ചേട്ടനു പാട്ടു പാടാനറിയാവോ?'' ഇരുപത്തിയൊന്നാം ഓര്‍മ ഒന്നാം ഓര്‍മയോട് ചോദിച്ചു.
""ഒരു കാര്യം ചെയ്യാം ഞങ്ങള്‍ ഉള്ളിലേക്ക് വരാം''
""വേണ്ട'' പാട്ടുപാടുന്നതില്‍ സ്വകാര്യമായി ആനന്ദിക്കാറുള്ള ഒന്നാം ഓര്‍മ സഭാകമ്പം വെടിഞ്ഞ് പാടാന്‍ തീരുമാനിച്ചു. ഒന്നാം ഓര്‍മ പാട്ടു പാടി.
""*ജറുസലേം പുത്രിമാരേ, 
ഇരുണ്ട നിറമെങ്കിലും അഴകുള്ളവള്‍
കേദാരിലെ കൂടാരങ്ങള്‍പോലെ
സോളമന്റെ കൂടാരത്തുണികള്‍പോലെ*''

സോളമന്‍ പതുക്കെ ഒന്നാം ഓര്‍മയെ നോക്കി. അയാളുടെ കണ്ണുകളിലെ തീക്ഷ്ണതയില്‍ നോക്കി നില്‍ക്കെ പാട്ട് തനിയെ നിലച്ചു. സോളമന്‍ നോട്ടം പിന്‍വലിച്ച് ഇരുട്ടിലേക്ക് നോക്കി. ഒന്നാം ഓര്‍മ പിറുപിറുത്തു. 
""അന്നമ്മേച്ചിയമ്മ ഉത്തമഗീതം മേരിയെ കുട്ടിക്കാലത്തേ കേള്‍പ്പിച്ചതിനു ഞാന്‍ എന്ത് ചെയ്യാനാ?'' ബാത്ത് റൂമില്‍ നിന്ന് പേടി കൊണ്ട് വിറക്കുന്ന ശബ്ദത്തില്‍""എന്താ പാട്ട് നിന്നത്?'' എന്ന ചോദ്യം അവരെത്തേടി വന്നു.
അത് കേട്ട് ഒന്നാം ഓര്‍മ പിന്നേയും പാട്ടു തുടങ്ങി
**""Mary's got a new job
She's working in the bank
Making lots of money and giving it to solomon
Solomon is