Tuesday, 19 October 2021

Novella


Text Formatted

തൈമയും കൊളംബസും 
 

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

ഒന്നാം വരവ്     

നുഷ്യന്‍ പല തരം ആലോചനകളില്‍ മുഴുകി വഴിയിലൂടെ നടന്നു വരികയായിരുന്നു.
ഒരു കാടിനു സമീപം എത്തിയപ്പോള്‍ വഴിയരികില്‍ കരിയിലകള്‍ക്കിടയില്‍ ഒരു നാണയം കിടക്കുന്നത് അയാള്‍ കണ്ടു.
അതുവരെ മനുഷ്യന്‍ കണ്ടിട്ടില്ലാത്ത തരം നാണയമായിരുന്നു അത്.
അതിന്റെ പ്രകാശം ചുറ്റുമുളള എല്ലാത്തിനേയും തിളക്കുന്നുണ്ടായിരുന്നു.
മനുഷ്യന്‍ കുറേ നേരം ആ നാണയം തന്നെ നോക്കി നിന്നു.
പക്ഷെ കൈ നീട്ടി എടുക്കാന്‍ തുനിഞ്ഞതും അത് അപ്രത്യക്ഷമായി.
മനുഷ്യന്‍ കുറേ നേരം ചുറ്റും നോക്കിയെങ്കിലും നാണയം കണ്ടെത്താന്‍ കഴിഞ്ഞില്ല.  

പിറ്റേ ദിവസം അതേ സമയത്ത് മനുഷ്യന്‍ വീണ്ടും ആ വഴി വന്നു.
പക്ഷെ അന്നും അയാള്‍ക്ക് ആ നാണയം കാണാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നുളള എല്ലാ ദിവസങ്ങളിലും കൃത്യം അതേ സമയത്ത് ആ വഴി നടന്നെങ്കിലും നാണയം അയാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതേ ഇല്ല. ദിവസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. എങ്കിലും മനുഷ്യന്‍ പ്രതീക്ഷയോടെ തന്റെ നടത്തം തുടര്‍ന്നു.
ഒരു ദിവസം പണ്ട് കിടന്ന അതേ സ്ഥലത്ത് ആ നാണയം കിടന്ന് തിളങ്ങുന്നത് അയാള്‍ വീണ്ടും കണ്ടു. ഇത്തവണ അയാള്‍ക്ക് അത് കൈയില്‍ എടുക്കാന്‍ സാധിച്ചു. അയാള്‍ സന്തോഷത്തോടെ ആ നാണയം തന്റെ രണ്ടു കണ്ണുകളിലും മുട്ടിച്ചു.
കൈകള്‍ ഉയര്‍ത്തി ദൈവത്തോട്  ചോദിച്ചു: ""അല്ലയോ ദൈവമേ, ഈ വഴിയിലൂടെ എത്രയോ മനുഷ്യര്‍ നടന്നു പോകുന്നു. എന്നിട്ടും എനിക്കു തന്നെ ഈ നാണയം കിട്ടിയതെങ്ങനെ ആണ്?''
""കാരണം ഞാന്‍ തെരഞ്ഞെടുത്തത് നിന്നെയാണ്.'' ദൈവം മറുപടി പറഞ്ഞു.
""പക്ഷെ, എന്തു കൊണ്ടാണ് അങ്ങ് എന്നെത്തന്നെ തെരഞ്ഞെടുത്തത്?''; മനുഷ്യന്‍ പിന്നെയും ചോദിച്ചു.
""കാരണം ഒളിഞ്ഞു കിടക്കുന്ന നിധി കാണാന്‍ കഴിവുളളവന്‍ നീ മാത്രമായിരുന്നു.'' ദൈവം പറഞ്ഞു.

ഒന്ന്

ഇന്ത്യ! ഇന്ത്യ!

ടല്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കൊണ്ടിരുന്നു.
​​​​​​​നിലാവും നക്ഷത്രങ്ങളും തിളക്കുന്ന തിരകളിലേക്ക് നോക്കി സാന്താ മറിയ, നീന, പിന്റ എന്നീ പായക്കപ്പലുകളിലെ സഞ്ചാരികള്‍ക്ക് കണ്ണു കഴക്കുന്നുണ്ടായിരുന്നു. മു