Monday, 18 October 2021

ആത്മകഥ


Text Formatted

മൊളക്കാല്‍മുരുവെന്ന പാഠപുസ്തകം- 7

​​​​​​​ബ്രഹ്‌മഗിരിയിലേക്കൊരു ചരിത്രയാത്ര

Image Full Width
Image Caption
ബ്രഹ്‌മഗിരിയിലെ അശോക ശിലാശാസന സംരക്ഷിത കെട്ടിടം
Text Formatted

ഇരുപത്തിനാല്

രു ദിവസം ഞാന്‍ പ്രകാശയോട് പറഞ്ഞു അശോക സിദ്ധാപുരത്തേക്ക് കുട്ടികളെ കൊണ്ടുപോകണം. ഒരു ട്രിപ്പ് ഞങ്ങള്‍ക്കു വേണ്ടി ഓടുമോ?
പ്രകാശ പറഞ്ഞു. ""മേഷ് തീരുമാനിച്ചോളൂ. നമുക്ക് പോകാം.''
അശോകചക്രവര്‍ത്തി ബിസി. മൂന്നാം നൂറ്റാണ്ടില്‍ കൊത്തിവച്ച പ്രധാനപ്പെട്ട രണ്ടു ശാസനങ്ങള്‍ ബ്രഹ്‌മഗിരിയിലും അശോക സിദ്ധാപുരത്തുമുണ്ട്. ഇതു കാണാനായി ഒരു ശനിയാഴ്ച നാല്‍പതോളം കുട്ടികളുമായി ഞങ്ങള്‍ പുറപ്പെട്ടു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.
എല്ലാവരും നല്ല ആവേശത്തിലാണ്. മൊളക്കാല്‍മുരുവില്‍നിന്ന് ഒരു മണിക്കൂറോളം ദൂരം മാത്രമേ അശോകസിദ്ധാപുരത്തേക്കുള്ളൂ. എങ്കില്‍പോലും അവര്‍ക്ക് അതൊരു വിനോദയാത്രയാണ്. അതുകൊണ്ടുതന്നെ അവര്‍ ബസിലിരുന്ന് പാടുകയും ചുവടുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കടന്നുപോകുന്ന വഴിയുടെ ഇരുഭാഗത്തുമായി മലനിരകള്‍ ഉയര്‍ന്നുനിന്നു. അത് പിന്നീട് അടുത്തടുത്തു വരികയും രണ്ടു മലനിരകള്‍ക്കിടയില്‍ ഒരു റോഡ് കടന്നുപോകാന്‍ മാത്രമുള്ള നിരപ്പാര്‍ന്ന ഒരു വഴിയായിത്തീരുകയും ചെയ്തു.
പ്രകാശ പറഞ്ഞു. നമുക്ക് ആദ്യം ബ്രഹ്‌മഗിരിയിലേക്ക് പോകാം മേഷെ അതാണ് നന്നാവുക. അതനുസരിച്ച് ബ്രഹ്‌മഗിരി മലയുടെ താഴ്വരയില്‍ ബസ് നിര്‍ത്തി. വൈകുന്നേരം മൂന്നരമണിയോടെ വരാമെന്ന് പറഞ്ഞ് പ്രകാശയും ബസ്സും തിരിച്ചുപോവുകയും ചെയ്തു.

ashokan-edict.jpg
ബ്രഹ്‌മഗിരിയിലെ അശോകശിലാശാസനം

ബ്രഹ്‌മഗിരി മലയുടെ താഴ്വരയിലാണ് കര്‍ണാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അശോകശാസനം നിലകൊള്ളുന്നത്. ബ്രിട്ടീഷുകാര്‍ പാറക്കല്ലുകള്‍ക്കിടയില്‍ അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു കെട്ടിടം പണികഴിപ്പിച്ച് ശാസനത്തെ സംരക്ഷിച്ചു വച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പുറം ചുമരിലൂടെ ചുറ്റിപ്പോകു