Wednesday, 20 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 12

സുന്ദരമായി പണിതെടുക്കേണ്ട ജീവിതം

ഒരു വശത്ത് പഠനം രസകരമായിരിക്കെ തന്നെ, മറുവശത്ത് തൊഴിലിനെക്കുറിച്ചുള്ള ചിന്ത അലട്ടിക്കൊണ്ടുമിരുന്നു. വിവാഹം ഒരു ഉപജീവനമായി ദുഃസ്വപ്നത്തില്‍ പോലും എനിക്ക് കാണാനാവുമായിരുന്നില്ല.

Image Full Width
Image Caption
മുകളില്‍ നിന്നും രണ്ടാമത്തെ നിരയില്‍ വലതുനിന്നും നാലാമതായി എ.കെ ജയശ്രീ
Text Formatted

മയ്യാവേശ്യ മനോ യേ മാം 
നിത്യയുക്താ ഉപാസതേ 
ശ്രദ്ധയാ പരയോപേതാഃ
തേ മേ യുക്തതമാ മതാഃ
""എന്നില്‍ മനസ്സുറപ്പിച്ച് സ്ഥിരമായ നിഷ്ഠയോടും പരമമായ ശ്രദ്ധയോടും കൂടി ആര് എന്നെ ഉപാസിക്കുന്നുവോ അവരാണ് ഏറ്റവും യോഗ്യര്‍ എന്നാണ് എന്റെ അഭിപ്രായം.''

ത് ഗീതയിലെ ഭക്തിയോഗത്തില്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നതാണ്. ബന്ധുക്കളെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയോ വധിക്കുകയോ ചെയ്യുക എന്ന ധര്‍മ്മ സങ്കടത്തില്‍ അകപ്പെട്ടിരിക്കുകയാണ് അര്‍ജ്ജുനന്‍. 
പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മനുഷ്യര്‍ കണ്ടെത്തിയ ഒരു ടെക്നോളജിയാണ് ദൈവം. ഇത് ഒറ്റക്ക് ഓരോ മനുഷ്യനും കണ്ടെത്തുന്നതല്ല. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്ന് കിട്ടുകയാണ്. ഈ ടെക്നോളജിക്ക് ഗുണവും ദോഷവുമുണ്ട്. ഗുണം എന്താണെന്ന് വച്ചാല്‍ സാങ്കല്പികമായതു കൊണ്ട്, പൊതുവായ വിശ്വാസങ്ങള്‍ നില നില്‍ക്കുമെങ്കിലും, മനുഷ്യര്‍ക്ക് സ്വതന്ത്രമായും സ്വകാര്യമായും കുശലതയോടെ, അതിനു മേല്‍ പണിയാനാവും. ഭക്തി സമ്പൂര്‍ണ്ണമായ സമര്‍പ്പണമാണ്. എന്നാല്‍, അതിന്റെ മേലാളര്‍ ഭക്തര്‍ തന്നെയാണ്. ഒരു മനുഷ്യന്റെ പ്രണയം ലഭിക്കണമെങ്കില്‍ നാം കാത്തിരിക്കണം. ദൈവം എപ്പോഴും ഉള്ളില്‍ തന്നെയുണ്ടല്ലോ. ഇത് മനസ്സില്‍ തെളിഞ്ഞപ്പോള്‍ എന്റെ നോട്ട് ബുക്കില്‍ ഞാനെഴുതി. "പ്രേമം, ദൈവം തരുന്നതാണ്. എന്നാല്‍, ഭക്തി നമ്മള്‍ ദൈവത്തില്‍ നിന്ന് പിടിച്ച് വാങ്ങുന്നു.' അതേസമയം, ഇതിന്റെ മറുവശമുണ്ട്.

നമ്മള്‍ ഇടപെട്ടിട്ടുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു സമൂഹത്തില്‍ ചെന്ന് പെടുമ്പോഴും ആത്മവിശ്വാസക്കുറവുണ്ടാകാം. എന്താണ് ഈ ആത്മം? പിറവിയിലേ നമുക്ക് ലഭിക്കുന്നതോ പിന്നീട് പണിഞ്ഞുണ്ടാക്കുന്നതോ?

ഈശ്വരനും ഭക്തരും തമ്മിലുള്ള ബന്ധത്തില്‍, മറുവശത്ത് ശരിക്കും ഒരാളില്ലാത്തതിനാല്‍ (ദൈവം നമ്മുടെ ഉള്ളിലാണല്ലോ) അപരരുമായി
ഇടപെടാനുള്ള ടെക്നോളജി നമുക്ക് വശമാക്കാന്‍ കഴിയുന്നില്ല