Monday, 18 October 2021

Alternative Thoughts


Text Formatted

ഡി. പങ്കജാക്ഷന്‍ ഒരിക്കലേയുള്ളൂ,

ആവര്‍ത്തിക്കുക വയ്യ

സാമൂഹിക പ്രവർത്തകനായ ഡി. പങ്കജാക്ഷന്റെ ദര്‍ശനത്തെ ആധാരമാക്കി, മനുഷ്യമുഖവും പ്രകൃതിസ്വഭാവവുമുള്ള, ചൂഷണരഹിതവും ബഹിഷ്‌ക്കരണയുക്തിയുമില്ലാത്ത ബദലിന്റെ സാധ്യതകള്‍ അന്വേഷിക്കുന്നു
 

Image Full Width
Image Caption
ഡി. പങ്കജാക്ഷന്‍
Text Formatted

ഡി. പങ്കജാക്ഷക്കുറുപ്പ് എന്ന ഡി. പങ്കജാക്ഷന്‍ തന്റെ ജാതിവാല് മാറ്റിയത് പില്‍ക്കാലത്താണ്. ജാതിയുടെ മര്‍ദ്ദകഘടനയും ഹിംസാത്മകമായ ശ്രേണീവിഭജനവും നീക്കുപോക്കില്ലാത്ത തലവരയും തിരിച്ചറിഞ്ഞുള്ള, തന്റെ ദര്‍ശനത്തിന് അനുയോജ്യമായ ഒരു തിരുത്തായി ആ സ്വയംവിമര്‍ശനത്തെ ഇന്ന് വിലയിരുത്താം. ഡി. പങ്കജാക്ഷന്‍ ഒരിക്കലേയുള്ളൂ. ആവര്‍ത്തിക്കുക വയ്യ. നിരന്തര മാറ്റങ്ങളുടെ ഒഴുക്കില്‍ ഒരാള്‍ക്ക് രണ്ടു തവണ ഒരേ വെള്ളത്തില്‍ കാല്‍ ചവിട്ടാനാവില്ല. പുതിയ വെള്ളവും പുതിയ സമൂഹമവുമാണുള്ളത്. അല്ലെങ്കില്‍ നമുക്കിറങ്ങാനുള്ള ജലം സമകാലികതയാണ്. എല്ലാ പ്രശ്‌നങ്ങളും ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന ഒറ്റമൂലിയാണ്  ‘ദര്‍ശനം’ എന്നു കരുതുക വയ്യ. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും തലച്ചുമടായി ഏറ്റുവാങ്ങി സമൂഹത്തിനു വേണ്ടി സ്വയം ബലിയായി ഉരുകിത്തീരുന്ന യാതനാമാര്‍ഗ്ഗമായിരുന്നില്ലെന്നു തോന്നുന്നു ഡി. പങ്കജാക്ഷന്റെ വഴി.

എല്ലാവര്‍ക്കും വേണ്ടി ഒരാള്‍ ജീവിക്കുന്നതല്ലല്ലോ ജീവിതം, അല്ലെങ്കില്‍ സ്വാശ്രയത്വം. അത് പ്രകൃതിപരവും സമൂഹപരവുമാവില്ല. എല്ലാം നമുക്കുവേണ്ടി ഒരാള്‍ ചെയ്തുതരാനുണ്ടെങ്കില്‍ നമുക്ക് വെറുതെയിരുന്നാല്‍ മതി. ഉത്തരവാദിത്വത്തില്‍ നിന്നും കൈകഴുകാം. അങ്ങനെയൊരു സമൂഹത്തില്‍ ജനാധിപത്യജാഗ്രതയുടെ വിവേചനശ്രദ്ധ പതിയേണ്ടുന്ന മോദിയും പിണറായി വിജയനും മറ്റും രാഷ്ട്രീയവ്യക്തിത്വങ്ങള്‍ എന്ന നിലവിട്ട് വിമര്‍ശാനാതീതരായ വിഗ്രഹങ്ങളായി പ്രതിഷ്ഠിക്കപ്പെടും. നിങ്ങളുടെ കര്‍തൃത്വത്തെ ഇകഴ്ത്തുമ്പോള്‍, നിങ്ങളെ സ്വയം അടിച്ചമര്‍ത്തുമ്പോള്‍, സ്വയംബോധമില്ലാതിരിക്കുമ്പോള്‍, സ്വതന്ത്രരല്ലെങ്കില്‍ ഉയര്‍ന്നു വരുന്നതാണ് ഹീറോ വര്‍ഷിപ്പ്. പിന്നെ വെറും ഫാനുകളായി ചുറ്റിത്തിരിഞ്ഞാല്‍ മതി. അങ്ങനെയാണ് ഹിറ്റ്‌ലറും മോദിയും താരരാജാക്കന്‍മാരുമുണ്ടാകുന്നത്. അവിടെ രാഷ്ട്രീയം, 
ഉപജീവനധാരാളിത്തമാര്‍ഗ്ഗത്തിന്റെ ആര്‍ത്തിയും പൂഴ്ത്തിവെപ്പുമായി, 
അധികാരവ്യവഹാരമായി തെരഞ്ഞെടുക്കപ്പെടും. പാര്‍ട്ടികള്‍ ഏകപക്ഷീയമായി ഭരിക്കും. അത് ജനായത്തയുക്തിയാവില്ല. ഭരണവ്യവസ്ഥകളും പോലീസ