Wednesday, 20 October 2021

Book Review


Text Formatted

ജീവന്‍ ഒരു ക്രിയയാണ്;
​​​​​​​ഇതാ വീണ്ടും ഷ്രോഡിംഗറുടെ പൂച്ച

ജീവന്‍ എന്നത് അടിസ്ഥാനപരമായി ഒരു നാമമോ ഒരു വസ്തുവോ അല്ലെന്നും അതൊരു ക്രിയ ആണെന്നും ഉള്ള അതിഗംഭീരമായ വ്യാഖ്യാനം മുന്നോട്ടുവെക്കുന്ന, എറിക് സ്നീഡറും ഡോറിയന്‍ സാഗനും ചേര്‍ന്നെഴുതിയ 'Into the Cool: Energy Flow Thermodynamics and Life' എന്ന പുസ്തകത്തിന്റെ വായന
 

Image Full Width
Text Formatted

""...ജര്‍മ്മനിയില്‍, പ്രകൃതിശക്തികളുടെ പരിവര്‍ത്തനം-ഉദാഹരണത്തിന് താപം, യാന്ത്രികോര്‍ജ്ജം മുതലായവ- വളരെ അസംബന്ധമായ ഒരു സിദ്ധാന്തത്തിന് കാരണമായിട്ടുണ്ട്, ഇത് ആകസ്മികമായി ലാപ്ലേസി (Pierre-Simon Laplace)ന്റെ പഴയ സിദ്ധാന്തത്തെ പിന്തുടരുന്നു, അതേസമയം ഗണിത ശാസ്ത്രപരമായ തെളിവുകള്‍ ഉപയോഗിച്ച് അതിനെ പ്രദര്‍ശിപ്പിക്കുന്നു: ലോകം ക്രമാനുഗതമായി തണുക്കുകയാണെന്നും, പ്രപഞ്ചത്തിലെ താപനില കുറയുന്നുവെന്നും, ഒടുവില്‍, എല്ലാ ജീവനും അസാധ്യമാകുന്ന ഒരു നിമിഷം വരുമെന്നും, ലോകം മുഴുവന്‍ പരസ്പരം കറങ്ങുന്ന ശീതീകരിച്ച ഗോളങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും (അത് സമര്‍ത്ഥിക്കുന്നു). ഭൗതികവാദത്തിലെ അവസാന വാക്കായി ഈ സിദ്ധാന്തത്തെ പുരോഹിതന്മാര്‍ പിടിച്ചെടുക്കുന്ന നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്'' (Engels to Marx, 21 March, 1869, Marx  Engels Collected Works vol43).

sadi carnot
സദി കാര്‍നോ

ഭൗതിക ശാസ്ത്രത്തിലെ താപഗതിക സിദ്ധാന്തങ്ങള്‍ സംബന്ധിച്ച്, സദി കാര്‍നോയുടെ അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോയ ജര്‍മ്മന്‍ ഭൗതികശാസ്ത്രജ്ഞനായ റുഡോള്‍ഫ് ക്ലോഷ്യസ് "എന്‍ട്രോപി' നിയമത്തെ സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിച്ചതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളാണ് ഏംഗല്‍സിനെക്കൊണ്ട് ഇത്തരമൊരു കത്ത് മാര്‍ക്‌സിന് എഴുതാന്‍ പ്രേരിപ്പിച്ചത്. 
ആവിയന്ത്രത്തിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് എഞ്ചിനീയറായിരുന്ന സദി കാര്‍നോ (Sadi Carnot) 1824ല്‍ നടത്തിയ പഠനവും അദ്ദേഹത്തിന്റെ നിഗമനവും ഭൗതികശാസ്ത്രത്തില്‍ ക്ലാസിക്കല്‍ തെര്‍മോഡൈനാമിക്‌സ്