Wednesday, 20 October 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര - 1

ആഫ്രിക്കന്‍ മുഖമുള്ള യേശുവും മറിയവും

സാംസ്‌കാരികമായും സാമൂഹ്യമായും മതപരമായും തനതായ സവിശേഷതകള്‍ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്തെ അടയാളപ്പെടുത്തുന്ന യാത്ര തുടങ്ങുന്നു​​​​​​​​​​​​​​​​​​​​​​​​​​​​
​​​​​​​

Image Full Width
Image Caption
യേശുവും ശിഷ്യന്‍മാരും - ഒരു എത്യോപ്യന്‍ ചിത്രം
Text Formatted

​​​​​​​ഡിസ് അബാബയില്‍നിന്ന് ഞങ്ങള്‍ പുറപ്പെടുമ്പോള്‍ നഗരം ഇരുട്ടിന്റെ കനത്ത കരിമ്പടത്തിനുള്ളിലായിരുന്നു.പൊതുവേ പ്രകാശമാനമായ നഗരമല്ല എത്യോപ്യയുടെ ഈ തലസ്ഥാനം. കനത്ത വൈദ്യുതക്ഷാമം മൂലം ദിവസത്തില്‍ എട്ടു മണിക്കൂറോളം പവര്‍ക്കട്ട് എത്യോപ്യയില്‍ നിലവിലുണ്ട്. ​​​​​​​വൈദ്യുതിയുടെ ഈ ലഭ്യതക്കുറവുമൂലമാകാം രാജ്യതലസ്ഥാനമായിട്ടും വഴിയോരങ്ങളില്‍ വെളിച്ചത്തിന്റെ സമൃദ്ധിയില്ലാത്തത്. ഡ്രൈവര്‍ അബ്ദുവും ദത്തേട്ടനുമൊഴിച്ച് മറ്റുള്ളവരെല്ലാം ഉറക്കത്തിലാണ്. അജിന്‍ ഡോക്ടറുടെ പഴയ മോഡല്‍ ലാന്റ് ക്രൂയ്സറില്‍ ഡൈവറടക്കം ആറുപേര്‍ക്കിരിക്കാം. ഡ്രൈവര്‍ അബ്ദുവിനോടൊപ്പം മുന്‍സീറ്റിലാണ് ഡോക്ടര്‍. പുറകില്‍ അഭിമുഖമായി ദത്തേട്ടനും ജോയേട്ടനും അന്‍വറും ഞാനും. 

ks pramod
ഫോട്ടോ: എം.സി.എച്ച്. അന്‍വര്‍

നല്ല വേഗത്തിലാണ് വണ്ടി പോകുന്നത്. പുറകിലെ ചില്ലുജാലകത്തിലൂടെ നോക്കുമ്പോള്‍ പിന്നോട്ട് ഓടിമറയുന്ന നിര്‍ജ്ജീവമായ വീഥി. എണ്ണത്തില്‍ കുറവായ വഴിവിളക്കുകളൊഴിച്ചാല്‍ തെരുവില്‍ പ്രകാശം പരത്തുന്നത് വഴിയോര സ്ഥാപനങ്ങളുടെ നെയിംബോര്‍ഡുകളാണ്. ആ നേരത്തും നേര്‍ത്ത പ്രകാശം പരത്തുന്നവയില്‍ മിക്കതും ഉഴിച്ചില്‍ കേന്ദ്രങ്ങളുടെ നാമപലകകളാണ്. തലേന്ന് ആഡിസിന്റെ ഈ തെരുവുകളിലൂടെ ഡോക്ടറുടെ ഫ്ളാറ്റിലേക്ക് പോകുമ്പോള്‍ ദൃശ്യമായിരുന്ന നിശാസുന്ദരികളുടെ നിര ഇപ്പോഴില്ല. തെരുവുകള്‍ വൃത്തിയാക്കുകയോ ആക്രി സാധനങ്ങള്‍ ശേഖരിക്കുകയോ ചെയ്യുന്ന ചിലരെ കാണാം. ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിലും അലസമായും നടന്നുനീങ്ങുന്നു മറ്റു ചിലര്‍. വ