Tuesday, 19 October 2021

Life Sketch


Text Formatted

ജോണ്‍ എബ്രഹാം വന്നു; 'ഫ്രം ദി പ്ലാനറ്റ് ഓഫ് മാര്‍സ്'

അമ്മ അറിയാന്‍ ഷൂട്ടിംഗ് കാലത്തെ ജോണ്‍ ടച്ചുള്ള ഒരു ജീവിതഖണ്ഡം

Image Full Width
Image Caption
ജോണ്‍ എബ്രഹാമിനൊപ്പം വേണു
Text Formatted

രു മഴക്കാലത്ത് രാത്രി തിരുവനന്തപുരത്തെ ഞങ്ങളുടെ ചെറിയ ഫ്‌ളാറ്റിന്റെ താഴെ ഒരു ബൈക്ക് വന്നു നിന്ന ശബ്ദം കേട്ടു. ഉടന്‍ തന്നെ ഡോര്‍ബെല്‍ തെരുതെരെ ചിലയ്ക്കാനും തുടങ്ങി. ഞങ്ങളുടെ വീട്ടില്‍ പല സമയത്തും പലരും വരാറുണ്ട്. അത് എനിക്കോ ബീനയ്‌ക്കോ ഒരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. തീരെ താല്‍പര്യം തോന്നാത്ത ഏതെങ്കിലും ആതംഗവാദിയാണെങ്കില്‍ എന്താണ് ചെയ്യണ്ടെതെന്നും എനിക്ക് നന്നായിട്ടറിയാം. എന്നാലും ആവര്‍ത്തിച്ചുള്ള ഈ കൂട്ടമണിയടിയില്‍ അക്ഷമയുടേയും അടിയന്തരാവസ്ഥയുടേയും ധ്വനികള്‍ പ്രകടമായിരുന്നു. വാതില്‍ തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ അടിയന്തരാവസ്ഥയാണ് മഴ നനഞ്ഞ് മുന്നില്‍ നില്‍ക്കുന്നത്. പുത്തന്‍ ചാരായത്തിന്റെ സുഗന്ധം വിതറി ജോണ്‍ ഏബ്രഹാം നാടകീയമായി അകത്തേക്ക് കയറിവന്നു.

അന്ന് ജോണ്‍ കോഴിക്കോട്ടാണ് താമസം. അമ്മ അറിയാന്‍ ആലോചനാ കാലം. നിങ്ങളിതെവിടുന്ന് വരുന്നു എന്ന് ചോദിച്ചപ്പോള്‍ "ഫ്രം ദി പ്ലാനറ്റ് ഓഫ് മാര്‍സ് ' എന്ന് പറഞ്ഞ് തിരിച്ച് വാതിലിലേക്ക് ചൂണ്ടി, "മീറ്റ് മൈ ഫെലോ ആസ്‌ട്രോനോട്ട്, ക്യാപ്റ്റന്‍ ശോഭി ' എന്നുകൂടി പറഞ്ഞു. അപ്പോള്‍ ഇരുട്ടില്‍നിന്ന് അടിമുടി വാട്ടര്‍പ്രൂഫ് സ്യൂട്ടും മുഖംമൂടി പോലത്തെ തൊപ്പിയും ഹെല്‍മെറ്റും ധരിച്ച ഒരാള്‍രൂപം മെല്ലെ മുന്നാട്ടുവന്നു. ജോണിന്റെ ശബ്ദം കേട്ട് അങ്ങോട്ടുവന്ന ബീനയും ഒന്നു പകച്ചു. ജോണ്‍ നേരെ അടുക്കളയിലേക്ക് പോയി.

john abraham
ജോണ്‍ എബ്രഹാം

ആസ്‌ട്രോനോട്ടിന്റെ സ്‌പേസ് സ്യൂട്ടില്‍ നിന്ന് വെള്ളം ഒലിച്ചുവീഴുന്നുണ്ടായിരുന്നു. ഹെല്‍മെറ്റും മുഖംമൂടിയും മാറ്റിയപ്പോള്‍ താടി വെച്ച ഒരു വെളുത്ത മുഖവും അതിന്റെ പുറത്ത് നേരിയ ഒരു പുഞ്ചിരിയും തെളിഞ്ഞുവന്നു. പുറത്തുനിന്നുതന്നെ അദ്ദേഹം സ്യൂട്ടഴിച്ച് മാറ്റി ഒരു മൂലയിലിട്ടിട്ട് വളരെ സൗമ്യമായി എന്റെ കൈ പിടിച്ച് കുലുക്കി "ശോഭീന്ദ്രന്‍' എന്ന് സ്വയം പരിചയപ്പെടുത്തി. പ