Wednesday, 20 October 2021

കവിത


Text Formatted
abdul latheef
വി. അബ്ദുള്‍ ലത്തീഫ്

 

മുഹമ്മദ് ഷെഫീഖ് ആരായിരുന്നു
​​​​​​​അയാള്‍ക്ക് എന്തു സംഭവിച്ചു?

റാനിലെ 
സീസ്താന്‍ കോണ്‍സുലേറ്റില്‍ 
കീഴടങ്ങിയ ഒരു മനുഷ്യനെ 
ചങ്ങലക്കിട്ട്
പെഷവാറിലേക്കു കൊണ്ടുവന്ന്
വിചാരണ ചെയ്യുന്നുണ്ട്, 1924-ല്‍. 
ബ്രിട്ടീഷുകാര്‍ മൂന്നുവര്‍ഷം 
കഠിനതടവിനു ശിക്ഷിച്ച
അയാളുടെ പേര്
മുഹമ്മദ് ഷെഫീഖ് എന്നായിരുന്നു.
24 വയസ്സ്.
രാജ്യദ്രോഹമായിരുന്നു കുറ്റം.

1947-ല്‍ ചെങ്കോട്ടയില്‍ പാറിയ
മൂവര്‍ണ്ണപ്പതാക
ആകാശത്തേക്ക് ചുഴറ്റിവിട്ട
ആസാദീഗസലിന്റെ ആയിരമിതളുകളില്‍
ഈ പേര് നിങ്ങള്‍ കേട്ടിരുന്നോ?
19ാം വയസ്സില്‍
ബാബ്-ഇ-ഖൈബര്‍ വഴി
കാബൂളിലേക്കു കടന്ന
ആ പത്താന്‍ ചെറുപ്പക്കാരന്റെ
(അതോ അഫ്രീദിയോ)കൂടെ
ഞാനേതായാലും 
നടന്നുനോക്കുകയാണ്.

ഒറ്റയ്ക്കായിരുന്നില്ല അവന്‍
അര ലക്ഷത്തില്‍ പരം
മുഹാജിറുകളില്‍ ഒരുവനായിരുന്നു.
എന്തിനായിരിക്കും
അവര്‍
കാബൂളിലേക്കും
അവിടെനിന്ന് മധ്യേഷ്യയിലേക്കും ഇയാംപാറ്റകളെപ്പോലെ
സഞ്ചരിച്ചത്?

എന്തുമാത്രം ദൂരങ്ങള്‍
ഏതെല്ലാം വഴികള്‍

കാബൂളില്‍നിന്ന്
ജബല്‍ അല്‍ സിറാജിലെ
പട്ടാളക്യാമ്പിലേക്ക്.
അവിടെനിന്ന്
വലിയൊരു കൂട്ടം
മസാര്‍ ഇ ഷെരീഫിലേക്കു പോയി.

പഞ്ച്ഷീര്‍ പാസ്,
ബസാര്‍ഗി,
നരെയ്ന്‍,
ബാഘ്‌ലാന്‍,
ഘുര്‍,
അയ്‌ബെക്ക്,
തഷ്‌ക്കര്‍ഖാന്‍.
ജബല്‍ അല്‍ സിറാജിനും മസാരെ ഷെരീഫിനുമിടയിലെ അപരിചിതമായ പട്ടണങ്ങള്‍.
സിന്ധിയും പഞ്ചാബിയും 
പഷ്ത്തുവും വിട്ട് ദാരിഭാഷകളിലൂടെയുള്ള സഞ്ചാരം

പച്ചപ്പില്‍നിന്ന്
പൊടിനിറഞ്ഞ നഗരങ്ങളിലേക്കും
അവിടെനിന്ന് 
മലഞ്ചെരിവുകള്‍ കടന്ന്
താഴ്വരകളിലേക്കും
കടക്കുന്നതിനിടയില്‍
അപ്രത്യക്ഷരായവര്‍,
മരിച്ചു വീണവര്‍.

താജിക്ക് സംഗീതം കേട്ട്
അമുദാരിയ നദിക്കരയിലൂടെ
മാസാരി ഷെരീഫിലേക്ക് നീങ്ങുമ്പോള്‍ അവരുടെ മനസ്സു നിറഞ്ഞിരിക്കണം
ദാരിയ ദേശം
ദാരിയ ഭാഷ
ദാരിയ മനുഷ്യര്‍
ദാരിയ നദി.

ഇപ്പോള്‍ തുര്‍ക്‌മെനിസ്താനിലാണ്.
പക്ഷേ 
അവര്‍ക്ക് ഹിന്ദുക്കുഷ് കടന്ന്
തെര്‍മിസിലെത്തേണ്ടതുണ്ട്. 
കീറിപ്പറിയുന്ന കൊടുംമഞ്ഞിലൂടെ ദിവസങ്ങള്‍ ചുറ്റി
വര