Tuesday, 19 October 2021

Children's Book


Text Formatted

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള

ഏറ്റവും മികച്ച മൂന്നു പുസ്തകങ്ങള്‍
 

Image Full Width
Text Formatted

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവിതചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത് മഹാത്മാ ഗാന്ധിയെക്കുറിച്ചാണ്. പാഠപുസ്തകങ്ങളിലെ ഒന്നാം സാന്നിധ്യം എന്നതിനുപരിയാണിത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ വായിച്ച ജീവിതകഥകളും ബാപ്പുജിയെക്കുറിച്ചുള്ളതാവും. ഗാന്ധിജിയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങള്‍ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. ഗാന്ധിജിയെക്കുറിച്ച് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച പുസ്തകങ്ങളാണിവ എന്നാണ് എന്റെ അഭിപ്രായം. കുട്ടികള്‍ക്ക് ഗാന്ധിജിയിലേക്ക് വഴി കാട്ടുന്ന പുസ്തകങ്ങള്‍.

Picture Gandhi (ഗാന്ധിജിയെ കാണൂ) - സന്ധ്യാ റാവു

sandhya
സന്ധ്യ റാവു

ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനയായ ബാലസാഹിത്യകാരിയാണ് സന്ധ്യ റാവു. ഗാന്ധിജിയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ബാലസാഹിത്യമെല്ലാം ഏതാണ്ട് മഹത്വപ്രഘോഷണങ്ങള്‍ മാത്രമാണ്. അതില്‍ നിന്ന് വഴിമാറാന്‍ ആദ്യമായി നടത്തുന്ന ഒരു ശ്രമമാണ് ഈ പുസ്തകം.

പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഗാന്ധിജിയെ വായിക്കുന്നതിനെക്കാളും കാണുകയാണ് ഈ പുസ്തകത്തില്‍. ഗാന്ധിജിയുടെ ജീവിതത്തിലെ ഓരോ ഫോട്ടോകള്‍ നല്കി, അതിനു വിശദീകരണമെന്നോണമാണ് ഓരോ പുറത്തെയും വിവരണം. ഏതാണ്ടൊരു ചിത്രകഥ. പോര്‍ബന്ദറില്‍ ഗാന്ധിജി ജനിച്ച വീടിന്റെ ഫോട്ടോ ആണ് ആദ്യ പുറത്തു നല്കിയിരിക്കുന്നത്.

അടുത്ത പുറത്ത് ഏഴു വയസ്സുകാരനായ ഗാന്ധിജിയുടെ ചിത്രവും ഒപ്പം ഗാന്ധിജിയുടെ മാതാപിതാക്കളുടെ ചിത്രവും. ഫോട്ടോകള്‍ക്കൊപ്പം വരച്ച ചിത്രങ്ങളുടെ ഒരു തലവും ഓരോ പുറത്തും ഉണ്ട്. ഗാന്ധിജി ആത്മകഥയിലെഴുതിയ വാക്കുകളും ഉദ്ധരണിയായി ഒരോ പേജിലും നല്കിയിരിക്കുന്നു. 

gandhi

പതിനാറുകാരിയായ കസ്തൂറിന്റെ പടത്തിനൊപ്പം പതി