Wednesday, 20 October 2021

A Journey to Baltic


Text Formatted

നിലനില്‍പിന്റെ സോവിയറ്റ് കൊളോണിയല്‍ തിയറി

റഷ്യയോട് ആഴത്തില്‍ അലിഞ്ഞു ചേര്‍ന്ന വെറുപ്പ് ലിത്വാനിയന്‍ ഔദ്യോഗിക ദേശീയതയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരിക്കുന്നു

Image Full Width
Image Caption
കൗണസ് ക്യാമ്പസ് സ്ട്രീറ്റ്

Text Formatted

മൂന്ന്‌

വെല്‍ക്കം വീക്ക് കഴിഞ്ഞ് കൗണസ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ പുതിയ സെമസ്റ്റര്‍ ആരംഭിച്ചു. പിഎച്ച്.ഡി വിദ്യാര്‍ത്ഥി എന്ന നിലയില്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എങ്കിലും കുറച്ച് ക്ലാസുകള്‍ കയറി കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു. അത് പുതിയ ഒരു സംഘം സുഹൃത്തുക്കളെയാണ് സമ്മാനിച്ചത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു ലിത്വാനിയന്‍ ലാംഗ്വേജ് ക്ലാസിലെത്തിയ എഞ്ചിനിയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിയായ പാക്കിസ്ഥാനില്‍ നിന്നുള്ള ഉസ്മാന്‍. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഉസ്മാന്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയത്. തുടര്‍ന്ന് പി.എച്ച്.ഡിക്ക് കെ.ടി.യു വിലേക്ക് വരികയായിരുന്നു.

താന്‍ ഇന്ത്യയിലെ ഐ.ഐ.ടി കളുടെ ഒരു ഫാന്‍ ആണെന്നും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ശത്രുതകളെല്ലാം അവസാനിച്ച് സൗഹൃദത്തോടെ മുന്നോട്ടുപോകണമെന്നുമെല്ലാം ഉസ്മാന്‍ വാചാലനായി. പുല്‍വാമാ ഭീകരാക്രമണവും ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്ന സമയമായിരുന്നു അത്. എങ്കിലും ഉസ്മാന്‍ അത്തരം വിഷയങ്ങളൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ ഓരോ തവണ കാണുമ്പോഴും അടുത്തേക്കുവന്ന് നിറഞ്ഞ സൗഹൃദത്തോടെ വിശേഷങ്ങള്‍ പങ്കിട്ടു.

street
സ്റ്റുദന്റ് ഗാത്ത് (സ്റ്റുഡന്റ്‌സ് സ്ട്രീറ്റ്)

അതേ ക്ലാസില്‍ നിന്നുതന്നെയാണ് ജര്‍മനിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളായ ഹന്നയേയും ജൂലിയയേയും സുഹൃത്തുക്കളായി ലഭിച്ചത്. ഈ സൗഹൃദങ്ങളുടെ ഏറ്റവും വലിയ മനോഹാരിത ഇവരേവരുമായി അതതുനാടുകളിലെ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നു എന്നതായിരുന്നു.

പുതിയ ദോമിലേക്ക്

ഒരാഴ്ചക്കുള്ളില്‍ ഇറാസ്മസ് സ്റ്റുഡന്റ്‌സിനുള്ള പുതിയ ദോമിലേക്ക് താമസം മാറി. ഫ്രാന്‍സില്‍ ന