Thursday, 21 October 2021

Samovar Images


Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

എഴുനിലയുള്ള ചായക്കട

ചായക്കടയിലെ മലയാളി ജീവിതത്തെക്കുറിച്ച് ആവിപറക്കുന്ന ഒരു ഓര്‍മക്കുറിപ്പ്

Text Formatted

"ചായക്കട'യില്‍ നിന്ന് "ഹോട്ടലി'ലേക്കുള്ള മലയാളിയുടെ ദൂരം ചെറുതാണ്. ഗ്രാമങ്ങളില്‍ ചായക്കടകള്‍  ഉഷാറായിരുന്ന സമയത്തുതന്നെ നഗരങ്ങളിലും പട്ടണങ്ങളിലും ചെറുപട്ടണങ്ങളിലും ലക്ഷണമൊത്ത ഹോട്ടലുകള്‍ ഉണ്ടായിരുന്നു. അന്ന് പട്ടണങ്ങളില്‍/ നഗരങ്ങളില്‍ പോകുന്നവരെ ആകര്‍ഷിച്ചിരുന്ന ഒന്ന് അണിഞ്ഞൊരുങ്ങി നിന്നിരുന്ന ഹോട്ടലുകളായിരുന്നു. കറങ്ങുന്ന പങ്കകളും വൃത്തിയും വെടിപ്പുമുള്ള ഇരിപ്പിടങ്ങളും ചെന്നിരിക്കുമ്പോള്‍ തന്നെ ഗ്ലാസ്സില്‍ പകരുന്ന ചൂടുവെള്ളവും മിക്കവാറും വെളുത്ത, വൃത്തിയോടെ തുടച്ചു മിനുസപ്പെടുത്തിയ പ്ലേറ്റും പുതിയ രുചികളും ഒരു ടിപ്പിക്കല്‍ കേളുനായരോ രാഘവേട്ടനോ കോയയോ കോമുവോ അന്തോണിയോ അല്ലാത്ത ഹോട്ടലുകാരനും എല്ലാം നമ്മുടെ രുചി വേഗംകൂട്ടി. 

പൊറോട്ട ചവച്ചെടുത്ത രാഷ്ട്രീയ ഇടം

മുകളില്‍ കറങ്ങുന്ന പങ്കകള്‍ എ.സിയിലേക്ക് മാറുമ്പോഴേക്കും മലയാളികള്‍ ലോകത്തെ വിവിധ റസ്റ്റോറന്റുകള്‍ കണ്ട് ഉണ്ടുകഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പം, പുട്ട്, വെള്ളയപ്പം, ഇഡ്ഡലി, ദോശ, ഇടിയപ്പം, ഉണ്ട, പൊരിച്ചുണ്ട, കപ്പ മുതലായവയുടെ സ്ഥാനചലനത്തിന് പൊറോട്ട ഒരു കാരണമായിട്ടുണ്ട്. വന്‍ അപവാദങ്ങള്‍ നേരിട്ടിട്ടും ധാന്യവേസ്റ്റായ മൈദ ( കുറച്ചു ചൂടുവെള്ളം ഒഴിച്ചാല്‍ പശ) എന്ന് തുടരെത്തുടരെ അപമാനിക്കപ്പെട്ടിട്ടും അതീവ പ്രാധാന്യമുള്ള നടപ്പുകാല ഭക്ഷണ രാഷ്ട്രീയത്തില്‍ ബീഫിനൊപ്പം പൊളിറ്റിക്കല്‍ ആവാനും രാഷ്ട്രീയമായി സ്വന്തം ഇടം രേഖപ്പെടുത്താനും പൊറോട്ടക്ക് കഴിഞ്ഞിട്ടുണ്ട്. പൊറോട്ട തിന്നുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന അള്‍സര്‍ അല്ലാത്ത വയറുവേദന, മലബന്ധം, ദഹനക്കുറവ്, സ്ഥിരമായി കഴിച്ചാല്‍ കോളന്‍ കാന്‍സര്‍ എന്നിങ്ങനെയുള്ള രോഗങ്ങളെ ചൂണ്ടി ഹരിത തീവ്രവാദികളോ നോണ്‍വെജിറ്റേറിയനുകളോ ഡോക്ടര്‍മാരോ  പേടിപ്പിച്ചപ്പോഴും മലയാളി പൊറോട്ട തിന്നു.

ചായക്കടച്ചുമര്‍; പഴയ ഫേസ്ബുക്ക്

ചായക്കട/ഹോട്ടല്‍ നമുക്ക് മറ്റൊരു വീടാണ്. സ്ഥിരം വീട്ടുരുചികളില്‍ നിന്ന് മോചനം നേടാനുള്ള ഒരിടം. പഴയകാല സിനിമകളിലെ ചായക്കടകളില്‍ നിന്ന് ഭാസിയോ ബഹദൂറോ ശങ്കരാടിയോ പപ്പുവോ ജഗതിയോ വി.ഡി. രാജപ്പനോ കൈലിയുടുത്ത്, ബനിയനിട്ട്, രണ്ടുവര മീശയുമായി സമോവറിനടുത്തുനിന്ന് നമ്മെ ഒളിഞ്ഞുനോക്കി. അറിയപ്പെടുന്ന താരങ്ങളല്ലാത്ത സ്ഥിരം ചായക്കടക്കാരന്‍ ആവുന്ന