Wednesday, 20 October 2021

Hindutva Nationalism and Indian Politics


Text Formatted

ആര്‍.എസ്.എസിലും ഹിന്ദുത്വയിലും എത്രത്തോളം ഇന്ത്യയുണ്ട്?

ആര്‍.എസ്.എസ്, ഹിന്ദുത്വ, വംശീയത, ഇടതുപക്ഷവും ജാതിയും, ജെ.എന്‍.യു, ഇന്ത്യന്‍ സാഹിത്യവും ബുദ്ധിജീവിതവും, കേരളം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസ് പ്രൊഫസറായ പ്രിയംവദ ഗോപാലുമായി ആഗോള പരിപ്രേക്ഷ്യത്തില്‍ ഒരു സംഭാഷണം

Image Full Width
Image Caption
പ്രിയംവദ ഗോപാല്‍
Text Formatted

ഷാജഹാന്‍ മാടമ്പാട്ട്: കൃത്യമായ ഒരു ഉത്തരം ഇല്ലെന്ന് നമ്മളില്‍ പലരും പരിതപിച്ചിരിക്കുന്ന ഒരു ചോദ്യത്തില്‍ നിന്നു തന്നെ തുടങ്ങാം. ഇന്ത്യയില്‍ ഇന്നു നടക്കുന്നത് എന്താണെന്ന് നമുക്കെല്ലാം വ്യക്തമായി അറിയാം. ഈ ഒരു അവസ്ഥയില്‍ ഇനി ഒരു മതേതര, ജനാധിപത്യ, ബഹുസ്വര ഇന്ത്യക്ക് എന്തെങ്കിലും പ്രതീക്ഷിക്കാന്‍ ഉണ്ടോ? അതോ നമ്മള്‍ സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഘട്ടത്തിന്റെ അവസാനത്തിലാണോ?

പ്രിയംവദ ഗോപാല്‍: കാര്യങ്ങളെല്ലാം ദാരുണമായ രീതിയില്‍ തകര്‍ന്നടിയുകയാണ്. നമ്മുടെ മതേതര, ബഹുസ്വര, ജനാധിപത്യ സ്വപ്നങ്ങളുടെ നാടകീയമായ പൊളിച്ചടുക്കലാണ് കഴിഞ്ഞ ഒരു ദശാബ്ദ കാലത്ത് നമ്മള്‍ കണ്ടത്. ഇന്ത്യ ഒരിക്കലും പരിപൂര്‍ണ അര്‍ത്ഥത്തിലുള്ള ജനാധിപത്യ രാഷ്ട്രമായിരുന്നില്ല, അത് എപ്പോഴും അങ്ങനെ ആവാനുള്ള നിരന്തര ശ്രമത്തിലായിരുന്നു എന്നു വേണം കരുതാന്‍. എന്നാല്‍ കഴിഞ്ഞ ആറു മുതല്‍ പത്തുവരെ വര്‍ഷക്കാലയളവില്‍ ഈ സ്വപ്നങ്ങള്‍ ഭയാനകമായ രീതിയില്‍ തകര്‍ന്നടിയുന്നതാണ് നമ്മള്‍ കണ്ടത്. ഞാന്‍ ശുഭാപ്തിവിശ്വാസമില്ലാത്ത ആളല്ല, അതുകൊണ്ട് തന്നെ കാര്യങ്ങള്‍ കെെവിട്ടു പോയി എന്നൊന്നും ഞാന്‍ പറയുന്നില്ല.

babri
ബാബരി മസ്ജിദ് തകർക്കുന്നതിന് തലേന്ന് പിക്കാസുകളും ഹാമറുകളുമായി സംഘം ചേര്‍ന്ന കര്‍സേവകര്‍ / ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്രിന്‍റ്, ദി പയനിയര്‍.

ദൈനംദിന ബഹുസ്വരതയിലും, സഹവര്‍ത്തിത്വത്തിലും, ക്രിയാത്മകതയിലുമെല്ലാം ഉറച്ചു വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ആളുകള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴുമുണ്ട് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ നമ്മള്‍