Wednesday, 20 October 2021

Memoir


Text Formatted

പി.എന്‍. രാജമ്മ; പാഠപുസ്തകം പഠിപ്പിക്കാത്ത
​​​​​​​എന്റെ പ്രിയ അധ്യാപിക

സാറാ ജോസഫിനും സരസ്വതിയമ്മക്കും വര്‍ജീനിയ വുള്‍ഫിനും
ഒപ്പം ചേര്‍ത്ത് ഈ അധ്യാപികയെക്കുറിച്ചും ഞാന്‍ ക്ലാസില്‍ കുട്ടികളോട് സംസാരിക്കാറുണ്ട്. 

Image Full Width
Image Caption
പി.എന്‍. രാജമ്മ
Text Formatted

ലയാളത്തിലെ പ്രഗല്‍ഭരും പ്രശസ്തരുമായ ഒരു ഭാഷാസാഹിത്യ അധ്യാപകരുടെയും ക്ലാസില്‍ ഇരുന്നു സാഹിത്യം പഠിച്ചിട്ടില്ല ഞാന്‍. കാരണം  ഗണിതശാസ്ത്രത്തില്‍ ബിരുദ -ബിരുദാനന്തര പഠനത്തിനു ശേഷമാണ് മലയാള സാഹിത്യം പഠിക്കാന്‍ MAയ്ക്ക് ചേരുന്നത്. സാഹിത്യ നായകരുടെ ക്ലാസുകളെ കുറിച്ചു അയവിറക്കാന്‍ ഒരു ഗൃഹാതുര സ്മരണയുമില്ല. വീട്ടിലും പരിസരത്തെ ലൈബ്രറികളിലുമുള്ള പുസ്തകങ്ങള്‍ വഴിയാണ് പ്രശസ്തരായ എഴുത്തുകാരെയും അധ്യാപകരെയും പരിചയപ്പെടുന്നത്. അവരുടെ എഴുത്തുകളിലേക്ക് വഴിവെട്ടിത്തരുകയും അക്ഷരങ്ങളെ ഭക്ഷിച്ചു വിശപ്പടക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്ത ഒരച്ഛനും അനുഭവങ്ങളുടെ വലിയ പാഠപുസ്തകമായ ഒരമ്മയും എനിക്കുണ്ടായിരുന്നു.  വീട്ടിലെ വലിയ അലമാരകളില്‍ നിരത്തിയടുക്കി വെച്ചിരുന്ന പുസ്തകങ്ങളാണ് അധ്യാപകരേക്കാള്‍ എന്നെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും കണക്കുകള്‍ പഠിപ്പിച്ചത്. അതെത്ര വലിയ ഒരു സാധ്യതയായിരുന്നു ഒരു പെണ്‍കുട്ടിക്ക്. 

saradakkutty
ശാരദക്കുട്ടിയുടെ ബാല്യകാല ചിത്രം

സ്‌കൂളിലും കോളേജിലും എന്നെ പഠിപ്പിച്ച അധ്യാപകരെല്ലാം തങ്ങളുടെ ചുരുങ്ങിയ വൃത്തത്തിനുള്ളില്‍ നിന്ന് സാധാരണ ജീവിതം ജീവിച്ച പാവം മനുഷ്യര്‍ മാത്രമായിരുന്നു. ഒട്ടും അസാധാരണരായിരുന്നില്ല ഒരാള്‍ പോലും. അധ്യാപകരായി തൊഴിലെടുത്ത കുറെ നല്ല മനുഷ്യര്‍ മാത്രം. വീടുകളില്‍ നിന്ന് ഓടി കഷ്ടപ്പെട്ടു വന്ന് നാലും അഞ്ചും മണിക്കൂര്‍ പാഠപുസ്തകം പഠിപ്പിച്ച് നോട്ടുകള്‍ തന്ന് പരീക്ഷകള്‍ നടത്തി മാര്‍ക്കിട്ട് വീട്ടിലേക്ക് തിരക്കിട്ട് ഓടിപ്പോയിരുന്നവര്‍. അവരുടെ ഔദ്യോഗികകൃത്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്തവര്‍. പെണ്‍കുട്ടികളെ സദാചാര കഥകള്‍ പഠിപ്പിച്ചവര്‍. പ്രത്യേകിച്ച് സ്വാധീനമുണ്ടാക്കിയി