Wednesday, 20 October 2021

Love in Literature


Text Formatted

പ്രേമമെന്നാലെന്താണ് പെണ്ണേ, അത്...

പ്രണയത്തിന്റെ സ്വകാര്യ ലൈബ്രറിയില്‍നിന്ന് ഈ വാലന്റയിന്‍ വാരത്തില്‍, ഏതാനും ഏടുകള്‍ പരിഭാഷപ്പെടുത്തുന്നു
 

Image Full Width
Image Caption
Jean-Antoine Watteau ന്റെ 'ദ ലവ് സോങ്' എന്ന പെയിന്റിങ്
Text Formatted

""പ്രേമമെന്നാലെന്താണ് പെണ്ണേ? അത്...'' 
അത് ഓരോരുത്തര്‍ക്കും ഓരോന്നല്ലേ.
വീറ്റാ സാക്ള്‍വില്‍-വെസ്റ്റിന് കാമുകിയായ വര്‍ജീനിയ വുള്‍ഫിനെ അടുത്ത തവണ കാണാനായി കാത്തിരിക്കേണ്ടി വരുന്ന 4,80,000 സെക്കന്‍ഡുകളാണ് പ്രേമം. സ്റ്റെന്‍ദാലിന് അത് അല്‍ബാനോ നദിയുടെ തീരത്ത് തന്റെ സ്‌നേഹം തിരിച്ചുനല്‍കാതിരുന്ന കാമുകിമാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ പൊടിയില്‍ ചൂരല്‍വടികൊണ്ട് കോറിയിട്ട് നെടുവീര്‍പ്പിടുന്നതായിരുന്നു. തനിക്ക് പ്രേമിക്കാന്‍ കിട്ടാതിരുന്ന, തന്നേക്കാള്‍ പതിനഞ്ചുവയസ്സ് മൂപ്പുള്ള നഥേനിയല്‍ ഹോത്തോണ്‍ എന്ന അതിസുന്ദരനായ എഴുത്തുകാരന്‍ ചങ്ങാതിക്ക് മോബി-ഡിക്ക് എന്ന മാസ്റ്റര്‍പീസ് സമര്‍പ്പിക്കുന്നതായിരുന്നു ഹെര്‍മന്‍ മെല്‍വില്ലിന് പ്രേമം.

ജോയ്‌സ് കാറൊള്‍ ഓട്ട്‌സിന് അത് വാക്കുകളും ഉടലുകളും മാത്രമാണ്.
നമുക്കും നമ്മുടേതായ സങ്കല്‍പമുണ്ട്. അതുപോലെ വായന ജീവിതത്തിന്റെ ഭാഗമായ ഏതൊരാള്‍ക്കും പ്രണയത്തിന്റെ ഒരു സ്വകാര്യ ലൈബ്രറിയുണ്ടാകും. ഈ വാലന്റയിന്‍ വാരത്തില്‍, എന്റെ സ്വകാര്യ ലൈബ്രറിയില്‍നിന്ന് ഏതാനും ഏടുകള്‍ പരിഭാഷപ്പെടുത്തുന്നു. കാരണം: "പ്രണയത്തെപ്പറ്റി ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ലെങ്കില്‍ ഒരിക്കലും പ്രണയത്തിലകപ്പെടാനിടയില്ലാത്ത മനുഷ്യരുമുണ്ട്' എന്ന് പതിനേഴാം നൂറ്റാണ്ടിലൊരു ഫ്രഞ്ച് ചിന്തകന്‍ പറഞ്ഞിട്ടുള്ളത് മറക്കാതിരിക്കാന്‍.

GALWAY
ഗോള്‍വെ കിന്നെല്‍

 

1. ഗോള്‍വെ കിന്നെല്‍

അവസാനത്തെ ദൈവങ്ങള്‍

വെള്ളത്തില്‍ ഏതാനും വാരകള്‍ അകലെ 
അവള്‍ ഒരു പാറക്കല്ലില്‍ നഗ്‌നയായി ഇരിക്കുന്നു.
അയാള്‍ ബെറിപ്പഴങ്ങള്‍ പറിച്ച്
തീരത്ത് നില്‍ക്കുന്നു, അയാളും നഗ്‌നനാണ്.
അവള്‍ വിളിച്ചു. അയാള്‍