Tuesday, 19 October 2021

Report from Bengal


Text Formatted

ബംഗാളില്‍നിന്ന് വാര്‍ത്തകളുണ്ട്

ഗ്രാമങ്ങളില്‍ അതിവേഗം കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ വളര്‍ച്ച, പശ്ചിമബംഗാളിനെ ജാതി രാഷ്ട്രീയത്തിലേക്ക് വഴിമാറ്റുകയാണ്- ബംഗാളില്‍നിന്ന് നേരിട്ടുള്ള റിപ്പോര്‍ട്ട്

Image Full Width
Text Formatted

""നിങ്ങള്‍ ഏതു രാഷ്ട്രീയപാര്‍ട്ടിക്കാരനാണ്?''
ഉരുളക്കിഴങ്ങും കാബേജും മുളകുമൊക്കെ നട്ടുവളര്‍ത്തിയ പച്ചക്കറിപ്പാടത്ത് കുനിഞ്ഞുനിന്നു പണി ചെയ്യുന്ന കൃഷിക്കാരനോട് ഞങ്ങള്‍ ചോദിച്ചു. 
""തൃണമൂല്‍ കോണ്‍ഗ്രസ്,'' തലയുയര്‍ത്തി ഞങ്ങളെ നോക്കി അയാള്‍ പറഞ്ഞു. 
പേര് അയാള്‍ പറഞ്ഞുവെങ്കിലും അത് ഇവിടെ എഴുതുന്നില്ല. 

കഴിഞ്ഞ ഒന്നാം തീയതിയാണ് അയാളെ കണ്ടത്.
പശ്ചിമബംഗാളിന്റെ ദക്ഷിണ ഭാഗത്തുള്ള സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ദയാപുരില്‍വച്ച്. ലോകത്ത് ഏറ്റവും വിസ്തൃതമായ കണ്ടല്‍ക്കാടുകളുള്ള സുന്ദര്‍ബന്‍ മേഖലയില്‍പ്പെട്ട ഗ്രാമം. ജനസംഖ്യ അയ്യായിരത്തോളം. അവരില്‍ ഭൂരിഭാഗവും (82 ശതമാനം) ദളിതര്‍. പതിനഞ്ചുശതമാനത്തോളം ആദിവാസികള്‍. മിക്കവരും ചെറുകിടകര്‍ഷകരും പാട്ടകൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ്. കടുവകളും മറ്റു വന്യമൃഗങ്ങളുമുള്ള കാട്ടില്‍ പോയി തേന്‍ ശേഖരിക്കുന്നവരും മീനും ഞണ്ടും പിടിച്ചു ജീവിക്കുന്നവരുമുണ്ട് അവരുടെ കൂട്ടത്തില്‍. പുല്ലുമേഞ്ഞ ചെറിയ വീടുകള്‍. മുറ്റത്തു വൈക്കോല്‍ക്കൂനകളും ആടുകളും പശുക്കളും. കുടിവെള്ളത്തിന് അവിടെയുമിവിടെയുമൊക്കെ ടാപ്പുകളുണ്ട്. ദിവസം രണ്ടു തവണ വെള്ളം വരും. ടാപ്പിനുതാഴെ കുടങ്ങള്‍ നിരന്നുനില്‍ക്കുന്നു.

bengal6.jpg
പശ്ചിമബംഗാളിന്റെ ദക്ഷിണ ഭാഗത്തുള്ള സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഒരു പച്ചക്കറി പാടം / ചിത്രങ്ങള്‍ : എം. സുചിത്ര

""ബംഗാളില്‍ വിധാന്‍സഭ തിരഞ്ഞെടുപ്പ് അടുത്തുവരികയാണല്ലോ. നിങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്യുക?''
""ബി.ജെ.പിക്ക്.''
""ബി.ജെ.പിക്കോ?!''
""അതെ,'' അയാള്‍ പറഞ്ഞു; ""ഞാന്‍ മാത്രമല്ല. ഞങ്ങളുടെ കൂട്ടത്തില്‍ പലരും ഇക്കുറി ബി.ജെ.പിക്കാണ് വോട്ടു ചെയ്യുക. ഞങ്ങളുടെ പാര്‍ട്ടിനേതാക്കളെ പേടിച്ച് ഞങ്ങള്‍ യോഗങ്ങള്‍ക്കൊക്കെ പോകുന്നുണ്ട്. ബി.ജെ.പിക്കാണ് വോട്ടുചെയ്യുക എന്നത് പുറത്തുപറയുന്നില്ല.'' 
""തൃണമൂലുകാരനല്ലേ, എന്നിട്