Tuesday, 19 October 2021

Novella


Text Formatted

തൈമയും കൊളംബസും -2

ആകാശത്തു നിന്നും വന്ന മനുഷ്യര്‍

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

രണ്ട്

കൊളംബസ് തന്റെ ദൂരദര്‍ശിനിക്കുഴലിലൂടെയും പിന്നെ നേരിട്ടും കടല്‍ക്കരയില്‍ തടിച്ചു കൂടിയ മനുഷ്യരെ നോക്കി.
മുപ്പത് വയസ്സില്‍ കൂടുതല്‍ മതിക്കാത്തവര്‍.
ആരോഗ്യമുളളവര്‍.
നീണ്ട മുടിയും, ഇരു നിറത്തിലുളള തൊലിയും വലിയ കണ്ണുകളുമുളള സുന്ദരര്‍. ചുകപ്പും കറുപ്പും വെളളയും തേച്ച മുഖങ്ങള്‍.
അരക്കു തൊട്ടു താഴെ നാണം മറയ്ക്കാനുളള ഒരു കഷ്ണം പരുത്തിത്തുണി ഒഴിച്ചാല്‍ പൂര്‍ണ നഗ്നര്‍.
കുതിര വാലു പോലെ നീണ്ട മുടി അവര്‍ക്ക് എന്തോ ഒരു വശ്യത തരുന്നുണ്ടെന്ന് തോന്നി.
മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന മരം കൊണ്ടുളള കുന്തങ്ങളല്ലാതെ അവരുടെ കൈയില്‍ ആയുധങ്ങളും കാണുന്നില്ല. 
കൊളംബസ് ചെറിയ ബോട്ടുകള്‍ കപ്പലില്‍ നിന്നിറക്കാന്‍ ആജ്ഞ കൊടുത്തു.
കടപ്പുറത്തിറങ്ങി കൊളംബസ് ദ്വീപിനെ മൊത്തത്തില്‍ ഒന്നു വീക്ഷിച്ചു. അടുത്തടുത്തായി മാല കോര്‍ത്തതു പോലെ കിടക്കുന്ന അസംഖ്യം ദ്വീപുകളുടെ കൂട്ടം. ഇതുവരെ കണ്ടിട്ടില്ലാത്ത മരങ്ങളും ചെടികളും. പ്രകൃതി വിഭവങ്ങളുടെ അമൂല്യ ഖനിയാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഒക്കെ തിട്ടപ്പെടുത്താന്‍ തന്നെ ദിവസങ്ങള്‍ എടുക്കും. 

ദ്വീപ് വാസികളില്‍ ചിലര്‍ മടിച്ച് മടിച്ച് നാവികരുടെ അടുത്തേക്കു വന്നു. അവരുടെ മുഖത്ത് ഭയമുണ്ടായിരുന്നു. കൊളംബസ് അവരെ നോക്കി ചിരിക്കുകയും ശത്രുക്കളല്ലെന്ന് ആംഗ്യം കാണിക്കുകയും ചെയ്തപ്പോള്‍ നാവികരുടെ മുഖത്തും കുപ്പായത്തിലും ആയുധങ്ങളിലും തൊട്ടു നോക്കിക്കൊണ്ട് അവര്‍ ചുറ്റും നടന്നു.
പിന്നെ, തമ്മില്‍ തമ്മില്‍ അവരുടെ ഭാഷയില്‍ സംസാരിച്ചു:
ഇവര്‍ എന്തു ഭാഷയാണ് സംസാരിക്കുന്നത്? 
""ഹീബ്രുവും അറബിയും സംസാരിക്കൂ.'' കൊളംബസ് ബാഷോവിന്, തന്റെ ദ്വിഭാഷിക്ക്, നിര്‍ദ്ദേശം കൊടുത്തു. 
ബാഷോ മുന്നോട്ട് നീങ്ങി നിന്ന് ദ്വീപുകാരോട് സംസാരിച്ചു. 
ഇടക്ക് ചില വാക്കുകള്‍ ദ്വീപുകാര്‍ക്ക് മനസ്സിലായെന്നു തോന്നുന്നു. അവരില്‍ ഒരാള്‍ ചിരിക്കുകയും സന്തോഷം പ്രകടിപ്പിക്കുന്ന ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു. 
"" "വന്നിരിക്കുന്നത് മനുഷ്യര്‍ തന്നെയാണ്' എന്നാണ് അവര്‍ പറയുന്നത്.'' ബാഷോ കൊളംബസിന് വിശദീകരിച്ചു കൊടുത്തു. 
അവരുടെ കൈവശമുളള കുന്തങ്ങള്‍ കൊളംബസ് ഒരിക്ക